അടുത്ത പണി ട്വിറ്ററില്‍ ആറാടുന്ന സെലിബ്രിറ്റികൾക്ക്; മസ്ക് അടുത്ത പണി തുടങ്ങുന്നു.!
നടപ്പിലാക്കിയാല്‍ അത് സെലിബ്രിറ്റികൾക്ക് പണികിട്ടാന്‍ വഴിയുണ്ടെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.
സന്‍ഫ്രാന്‍സിസ്കോ: ഇനി മുതൽ ട്വിറ്ററിൽ സെലിബ്രിറ്റികൾക്ക് നേരിട്ട് സന്ദേശം അയക്കാന്‍ പണം ഈടാക്കാന്‍ ട്വിറ്റര്‍. പുതിയ ഫീച്ചര്‍ ട്വിറ്റര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഒരു സെലിബ്രിറ്റിക്ക് ഏതൊരു യൂസറിനും സന്ദേശം അയക്കാം, പകരം പണം ഈടാക്കും. ഇത്തരത്തില്‍ അയക്കുന്ന സന്ദേശം സെലിബ്രിറ്റി കണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം ഉണ്ടാകും.
ഇലോൺ മസ്കിന്‍റെ ഈ പുതിയ വരുമാന ആശയം ന്യൂയോര്‍ക്ക് ടൈംസ് ട്വിറ്ററിന്‍റെ ചില ഉള്‍വൃത്തങ്ങളില്‍ നിന്നാണ് മനസിലാക്കിയത്. എന്നാല്‍ ഈ ഫീച്ചര്‍ ട്വിറ്റര്‍ നടപ്പിലാക്കുമോ എന്നതില്‍ വ്യക്തതയില്ല. ഇത്തരം സന്ദേശങ്ങള്‍ ട്വിറ്ററിലെ സെലിബ്രിറ്റികളുടെ സ്വകാര്യതയെ എങ്ങനെ ബാധിക്കും എന്നതും വലിയ ചോദ്യമാണ്. അതിനാല്‍ തന്നെ ഒരു അവസരം എന്നതിനപ്പുറം പെയിഡ് സന്ദേശം നടപ്പിലാക്കിയാല്‍ അത് സെലിബ്രിറ്റികൾക്ക് പണികിട്ടാന്‍ വഴിയുണ്ടെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.
വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 50 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടത് ചർച്ചയായിരുന്നു.കൂട്ടപിരിച്ചുവിടലിലൂടെയും ചെലവു ചുരുക്കിയും പുതിയ വരുമാനം കണ്ടെത്തിയും ട്വിറ്റർ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കങ്ങൾ.
ഏറെ വിവാദങ്ങൾക്ക് ശേഷമാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറായ മസ്ക് 4400 കോടി രൂപക്കാണ് ട്വിറ്റർ വാങ്ങിയത്. ഇതിന് പിന്നാലെ വെരിഫൈഡ് മെമ്പർഷിപ്പിന് പ്രതിമാസം എട്ടുഡോളർ ഫീസായി ഈടാക്കണമെന്ന നീക്കവുമായി കൂടി മസ്ക് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ട്വീറ്ററിന്റെ നിലവിലെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിന്റെ സ്ഥാപകൻ ജാക്ക് ഡോർസി എത്തിയിരുന്നു. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ടെക് ലോകം ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായ കൂട്ട പിരിച്ചുവിടലാണ് കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ നടന്നതെന്ന് റിപ്പോർട്ട്.
കൂടാതെ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും രംഗത്തെത്തി. എന്നാൽ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ട്വിറ്റർ പ്രവർത്തിക്കുമെന്നും വസ്തുതകൾ കൂടുതൽ ശക്തമായി പരിശോധിക്കുമെന്നും ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തില്ലെന്നു പ്രതീക്ഷിക്കുന്നതായും മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു.
നിരവധി പരസ്യദാതാക്കൾ പിന്മാറിയത് ട്വീറ്ററിനെ നഷ്ടത്തിലാക്കിയെന്നാണ് മസ്ക് പറയുന്നത്കണ്ടന്റ് മോഡറേഷൻ പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യവകാശ സംഘടനകൾ പരസ്യ ദാതാക്കളിൽ സമ്മർദം പുലര്‌ത്തിയെന്നാണ് മസ്ക് പറയുന്നത്. പരസ്യക്കാർ പിൻവലിഞ്ഞതിനെ തുടര്‌ന്ന് വലിയ രീതിയിലുള്ള വരുമാന നഷ്ടമാണ് കമ്പനി നേരിടുന്നത്.
ഇക്കാര്യം മസ്ക് തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പിരിച്ചുവിടൽ നടന്ന ശേഷം നിരവധി പരസ്യദാതാക്കളാണ് പിൻവാങ്ങിയത്. പ്രതിദിനം കമ്പനിയ്ക്ക് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്കൂട്ടൽ. പിരിച്ചുവിട്ട എല്ലാവർക്കും മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകുമെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്.
ട്വിറ്ററിന്‍റെ പേരിൽ പോരിനിറങ്ങി പുതിയ മുതലാളിയും സ്ഥാപകനും