കേരളത്തില്‍ ആദ്യമായി ഗെയിമിംഗ് പ്രേമികള്‍ക്ക് മാത്രമായുള്ള സ്റ്റോറുമായി ഏസർ
ഏറ്റവും പുതിയ ഗെയിമിംഗ് ഉൽപ്പന്നങ്ങൾ നേരിട്ട് പരീക്ഷിക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്ന രീതിയിലാണ് ഗെയിമിംഗ് സ്റ്റോർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
കൊച്ചി: പ്രമുഖ പിസി ബ്രാൻഡായ ഏസർ ഗെയിമിംഗ് പ്രേമികള്‍ക്ക് മാത്രമായുള്ള സ്റ്റോര്‍ കേരളത്തില്‍ ആരംഭിച്ചു. കൊച്ചി കടവന്ത്ര്യയില്‍ മെട്രോ പില്ലർ നമ്പർ: 800 ന് സമീപമാണ് പുതിയ സ്റ്റോര്‍. 700+ ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ സ്റ്റോർ ഗെയിമിംഗ് പ്രേമികള്‍ക്ക് പിന്തുണ നൽകുന്ന ഏസർ ഗെയിമിംഗ് ഉൽപ്പന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഒരുക്കിയിരിക്കുന്നുവെന്ന് ഏസർ പത്രകുറിപ്പില്‍ അറിയിച്ചു.
ഉയർന്ന പ്രവർത്തനക്ഷമതയുള്ള ലാപ്‌ടോപ്പുകൾ, ഡെസ്‌ക്‌ടോപ്പുകൾ, മോണിറ്ററുകൾ, ഗെയിമിംഗ് ആക്‌സസറികൾ, പെരിഫെറലുകൾ എന്നിവയുൾപ്പെടെ അത്യാധുനിക ഗെയിമിംഗ് ഹാർഡ്‌വെയറിന്റെ വിപുലമായ ശേഖരം ഇവിടെയുണ്ട്. ഏറ്റവും പുതിയ ഗെയിമിംഗ് ഉൽപ്പന്നങ്ങൾ നേരിട്ട് പരീക്ഷിക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്ന രീതിയിലാണ് ഗെയിമിംഗ് സ്റ്റോർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഏസറിന്റെ കേരളത്തിലെ 12-ാമത് റീട്ടെയിൽ ഔട്ട്‌ലെറ്റും ഇന്ത്യയിലെ നാലാമത്തെ പ്രധാന സ്റ്റോറുമായ ഈ ഗെയിമിംഗ് വിപണിയിൽ വിശ്വസനീയമായ ബ്രാൻഡ് എന്ന് സ്ഥാനത്തുള്ള ഏസർ ഈ സ്ഥാനം ഊട്ടിഉറപ്പിക്കുന്നതാണ് പുതിയ സ്റ്റോര്‍ എന്ന് ഏസര്‍ അവകാശപ്പെടുന്നു.
ഇത്തരത്തില്‍ സംസ്ഥാനത്ത് കുറഞ്ഞത് 15 എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറക്കാൻ ഏസറിന് പദ്ധതികളുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ഗെയിമർമാർക്കും ടെക്നോളജി പ്രേമികൾക്കും ഏസര്‍ ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ എളുപ്പമാകുന്ന തരത്തിൽ തന്നെ ഈ സ്റ്റോറുകൾ സ്ഥാപിക്കുന്നതാണ്.
എന്തുകൊണ്ട് ഇലോണ്‍ മസ്ക് ട്വിറ്ററിന്‍റെ പേര് 'എക്സ്' എന്നാക്കി.!
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News