റെഡ്‌മി നോട്ട് 14 സിരീസ് ഉടനെത്തും; ലോഞ്ച് തിയതിയായി, മൂന്ന് ഫോണിലും ക്യാമറയും ബാറ്ററിയും ചീറും, ഒപ്പം എഐയും

ഡിസംബര്‍ 9ന് റെഡ്‌മി നോട്ട് സിരീസിലെ അടുത്ത ജനറേഷൻ സ്‌മാർട്ട്ഫോണുകൾ അവതരിപ്പിക്കാന്‍ ഷവോമി

Xiaomi confirms Redmi Note 14 series India launch for December 9

ദില്ലി: അടുത്ത ജനറേഷൻ സ്മാർട്ട്ഫോണുകൾ റെഡ്മി നോട്ട് സിരീസിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചൈനീസ് കമ്പനിയായ ഷവോമി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റില്‍ "ശ്രദ്ധേയമായ വെളിപ്പെടുത്തലിന് തയ്യാറാണോ?" എന്ന അടിക്കുറിപ്പോടെ ഷവോമി ഇന്ത്യ ഒരു ചിത്രം രണ്ട് ദിവസം മുമ്പ് പങ്കിട്ടിരുന്നു. ഇപ്പോള്‍ റെഡ്‌മി നോട്ട് 14 സിരീസിന്‍റെ ലോഞ്ച് തിയതി ഷവോമി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഡിസംബര്‍ 9ന് മൂന്ന് ഫോണുകളും ഇന്ത്യയിലെത്തും. എഐയും പുതിയ ക്യാമറ ഫീച്ചറുകളും ഫോണിലുണ്ടാകും എന്നും ഷവോമി അറിയിച്ചു. 

ഈ വർഷം സെപ്റ്റംബറിലാണ് റെഡ്‌മിയുടെ മാതൃരാജ്യത്ത് നോട്ട് 14 സിരീസ് ലോഞ്ച് ചെയ്തത്. സിരീസിൽ മൂന്ന് മോഡലുകൾ ഉൾക്കൊള്ളുന്നുണ്ട്. റെഡ്മി നോട്ട് 14, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ്. ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വകഭേദങ്ങൾ അവരുടെ ചൈനീസ് എതിരാളികളുമായി സാമ്യമുള്ളതായാണ് സൂചന. ചൈനയിലെ റെഡ്മി നോട്ട് മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്പ് ആണ് നൽകുന്നത്, 6.67-ഇഞ്ച് എച്ച്‌ഡിപ്ലസ് പാനലും ഫീച്ചർ ചെയ്യുന്നുണ്ട്. ഇമേജിംഗിനായി സ്മാർട്ട്‌ഫോണിൽ 50 എംപി പ്രധാന ക്യാമറയും 2 എംപി മാക്രോ ലെൻസും സജ്ജീകരിച്ചിട്ടുണ്ട്. 5110 എംഎഎച്ച് ബാറ്ററിയും 45 വാട്‌സ് ഫാസ്റ്റ് വയർഡ് ചാർജിംഗും ഈ സ്മാർട്ട്‌ഫോണിന്‍റെ പ്രത്യേകതയാണ്.

റെഡ്മി നോട്ട് 14 പ്രോയിൽ 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, 120 ഹെർട്‌സ് റിഫ്രഷിങ് റേറ്റ്, 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ്, ഡോൾബി വിഷൻ, എച്ച്‌ഡിആർ 10+, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയുമുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300-അൾട്രാ നൽകുന്ന ഇത് 12 ജിബി റാമും 512 ജിബി സ്റ്റോറേജുമായാണ് വരുന്നത്. 45 വാട്സ് ചാർജിംഗുള്ള 5,500 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50 എംപി സോണി എല്‍വൈടി-600 പ്രൈമറി സെൻസർ (OIS), 8 എംപി അൾട്രാ വൈഡ്, 20 എംപി ഫ്രണ്ട് ക്യാമറയുള്ള 2 എംപി മാക്രോ ക്യാമറ എന്നിവയും ഉൾപ്പെടുന്നുണ്ട്.

റെഡ്മി നോട്ട് 14 പ്രോ+ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, ഡോൾബി വിഷൻ, എച്ച്‌ഡിആര്‍10+, മുൻവശത്ത് ഗൊറില്ല ഗ്ലാസ് വിക്ടസ് 2, പിന്നിൽ ഗൊറില്ല ഗ്ലാസ് 7i എന്നിവ ഉൾപ്പെടുന്നു. വാട്ടർപ്രൂഫിന് ഐപി68 റേറ്റിംഗ് ഉണ്ട്. സ്നാപ്ഡ്രാഗൺ 7എസ് ജെനറേഷന്‍ 3 നൽകുന്ന ഇത് 16 ജിബി റാമും 512 ജിബി സ്റ്റോറേജുമായാണ് വരുന്നത്. 6,200 എംഎഎച്ച് ബാറ്ററി 90 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ സപ്പോര്‌‍ട്ട് ചെയ്യുന്നുണ്ട്. ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഒഐഎസ് ഉള്ള ഒരു ഒമ്നിവിഷന്‍ ലൈറ്റ് ഹണ്ടര്‍ 800 സെൻസർ, 50 എംപി പോർട്രെയ്റ്റ് ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. 20 എംപി ഫ്രണ്ട് ക്യാമറ 60fps-ൽ 1080p വീഡിയോ സപ്പോര്‍ട്ട് ചെയ്യുന്നതാണ്. 

Read more: ഐഫോണ്‍ 16നെ തൂക്കാന്‍ ഒപ്പോ ഫൈന്‍ഡ് എക്‌സ്8 ഇന്ത്യയിലെത്തി; 32 എംപി സെല്‍ഫി ക്യാമറ, വിലയെത്ര? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios