പേര് 'ഹാസ്യനടന്‍', ചുമരിലൊട്ടിച്ച് വച്ച ഒരു പഴം; ലേലത്തില്‍ വിറ്റ് പോയത് 52 കോടിക്ക്

30 സെന്‍റ് നല്‍കി മിയാമിയിലെ ഗ്രോസറി കടയില്‍ നിന്നും വാങ്ങിയ പഴം, ആര്‍ട്ട് ഗ്യാലറിയുടെ ചുമരില്‍ ഒരു ടേപ്പിനാല്‍ ഒട്ടിച്ച് വയ്ക്കപ്പെട്ടപ്പോള്‍ ഞെട്ടിയത് കലാലോകമായിരുന്നു. എന്നാല്‍, ഇന്ന് അത് ലേലത്തിൽ വിറ്റ തുക കേട്ട് ലോകം തന്നെ ഞെട്ടി. 

Rs 52 crore the worlds most expensive fruit sold at auction


2019 ല്‍ കലാലോകത്തെ ഞെട്ടിച്ച ഒരു പ്രദര്‍ശനം നടന്നു. പ്രശസ്ത ഹാസ്യ കലാകാരനായ മൗറീഷ്യോ കാറ്റലനായിരുന്നു ആ കലാസൃഷ്ടിയുടെ ഉടമ. 'ഹാസ്യനടന്‍' എന്ന് പേരിട്ടിരുന്ന ആ കലാസൃഷ്ടി കറുത്ത ഡക്റ്റ് ടേപ്പ് ഉപയോഗിച്ച് ചുമരിൽ ഒട്ടിച്ച് വച്ച ഒരു വാഴപ്പഴം ആയിരുന്നു. ആശയപരമായ കല (Conceptual art) എന്ന ഗണത്തില്‍പ്പെട്ട ഈ കലാസൃഷ്ടി അന്ന് കലാലോകത്തിന് പുറത്ത് പോലും ഏറെ ശ്രദ്ധനേടി. 30 സെന്‍റ് നല്‍കി മിയാമിയിലെ ഗ്രോസറി കടയില്‍ നിന്നാണ് താന്‍ ആ പഴം വാങ്ങിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അന്ന് നടന്ന ഒരു ലേലത്തില്‍ ആ വാഴപ്പഴം 35 ഡോളറിന് (2,958 രൂപ) അജ്ഞാതനായ ഒരു കലാസ്വാദകന്‍ സ്വന്തമാക്കി. 

എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആ പഴത്തോടൊപ്പം പതിച്ചിരുന്ന, കലാസൃഷ്ടിയെ കുറിച്ച് വിവരിക്കുന്ന പോസ്റ്റര്‍ ലേലത്തിന് വച്ചപ്പോള്‍, ഇന്നുവരെ ഒരു പഴത്തിനും ലഭിക്കാത്ത വിലയാണ് ലഭിച്ചത്. ഒപ്പം ആ വില കേട്ട് ലോകം തന്നെ ഞെട്ടി. ഒന്നും രണ്ടുമല്ല, 52.4 കോടി രൂപയ്ക്കാണ് ( 6.2 മില്യൺ ഡോളർ) ലേലം നടന്നത്. നവംബർ 20 ബുധനാഴ്ച നടന്ന ലേലത്തിൽ വളരെ പെട്ടെന്നായിരുന്നു ലേലത്തുക കുതിച്ച് ഉയര്‍ന്നത്. ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമായ ട്രോണിന്‍റെ സ്ഥാപകനായ ജസ്റ്റിൻ സൺ, അതിന്‍റെ യഥാർത്ഥ എസ്റ്റിമേറ്റിനേക്കാൾ നാലിരട്ടി ഉയർന്ന തുകയ്ക്കാണ് കലാസൃഷ്ടി സ്വന്തമാക്കിയത്. ഇതോടെ ഈ വിചിത്ര കലാസൃഷ്ടി വീണ്ടും ചര്‍ച്ചാവിഷയമായി. കാറ്റേലന്‍റെ ലേഖനം, കല, മീമുകൾ, ക്രിപ്റ്റോകറൻസിയുടെ ലോകം എന്നിവയുടെ സവിശേഷമായ വിഭജനത്തെ എങ്ങനെ പ്രതിഫലിപ്പിക്കുന്നുവെന്ന്, 'ഹാസ്യനടൻ' വാങ്ങാനുള്ള തന്‍റെ തീരുമാനം വിശദീകരിക്കവെ ജസ്റ്റിൻ സൺ പറഞ്ഞു. 

ഇന്ന് വില 66 കോടി; 'വിൽക്കാൻ പറ്റില്ലെന്ന്' കരുതി ഉപേക്ഷിച്ച പിക്കാസോ ചിത്രം കണ്ടെത്തിയത് വീടിന്‍റെ നിലവറയിൽ

ഒരൊറ്റ നാണയത്തിന് ലേലത്തില്‍ കിട്ടിയത് 1.49 കോടി രൂപ; ആ വിലയേറിയ പ്രത്യേകത അറിയാം

ഒരു കലാസൃഷ്ടിയുടെ പ്രൈസ് ടാഗിന് ലഭിച്ച വില പലരെയും അമ്പരപ്പിച്ചു. 2019 -ലെ ഹാസ്യനടന്‍ എന്ന ഈ കലാസൃഷ്ടി പുതിയ ഡിജിറ്റൽ സംസ്കാരവും ഫൈൻ ആർട്ടും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രതീകമായി കണക്കാക്കുന്നു. ഈ കലാസൃഷ്ടി, കലാ ലോകത്തിനും അപ്പുറത്ത് നിലവിലെ സാംസ്കാരിക കലാലോകത്തിന്‍റെ പ്രതീകമായും വ്യാഖ്യാനിക്കപ്പെട്ടു. ഇത് ജസ്റ്റിൻ സണ്ണിനെ പോലുള്ള പുതിയ കാല സാങ്കേതിക സംരംഭകരെ പോലും ആകര്‍ഷിച്ചു. മീമുകൾ, ഇന്‍റർനെറ്റ് തമാശകള്‍, ക്രിപ്റ്റോകറൻസി പോലുള്ള ഡിജിറ്റൽ ആസ്തികൾ എന്നിവയും കലാലോകത്തില്‍ ആധിപത്യം നേടുന്നു. 2016 ൽ ഗുഗ്ഗൻഹൈം മ്യൂസിയത്തിലെ ഒരു കുളിമുറിയിൽ സ്വർണ്ണ ടോയ്ലറ്റ് സ്ഥാപിച്ചും മറ്റൊരിക്കല്‍ ഗാലറിയുടെ ചുമരിൽ സ്വന്തം ഡീലറെ തന്നെ ഒട്ടിച്ച് വച്ചും 64 കാരനായ കാറ്റലൻ പലപ്പോഴും കലാ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. 
 

Latest Videos
Follow Us:
Download App:
  • android
  • ios