48 വർഷം മുമ്പ് അപേക്ഷിച്ച ജോലിക്കുള്ള മറുപടി ലഭിച്ചത് 70 -ാം വയസില്‍
1976 ജനുവരിയിലായിരുന്നു ടിസിയെ തെരഞ്ഞെടുത്തു കൊണ്ടുള്ള കത്ത് പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍, അഞ്ച് പതിറ്റാണ്ട് കാലം ആ എഴുത്ത് ഏതോ പോസ്റ്റോഫീസിലെ മേശ വലിപ്പില്‍ അനക്കമറ്റ് കിടന്നു.
48 വർഷം മുമ്പ് മോട്ടോർ സൈക്കിൾ സ്റ്റണ്ട് റൈഡർ ജോലിക്ക് ഏറെ പ്രതീക്ഷയോടെയാണ് സ്റ്റണ്ട് വുമൺ ടിസി ഹോഡ്സൺ അപേക്ഷ അയച്ചത്. ഏറെ കാലം കാത്തിരുന്നെങ്കിലും മറുപടിയൊന്നും വന്നില്ല. ഒടുവില്‍ അങ്ങനെയൊരു അപേക്ഷ അയച്ച കാര്യം തന്നെ ടിസി ഹോഡ്സൺ മറന്നു. എന്നാല്‍, ടിസി മറന്നാലും ഞങ്ങള്‍ മറക്കില്ലെന്ന് പറഞ്ഞത് പോലെ 48 വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ 70 -ാം വയസില്‍, ഏതാണ്ട് അഞ്ച് പതിറ്റാണ്ടിന് ശേഷം ടിസി ഹോഡ്സണിനെ ജോലിക്ക് തെരഞ്ഞെടുത്തു എന്ന കത്ത് ലഭിച്ചു. കത്ത് ലഭിച്ചപ്പോള്‍ ആദ്യം എന്താണെന്ന് വ്യക്തമായില്ലെങ്കിലും പിന്നീടാണ് താന്‍ 48 വര്‍ഷം മുമ്പ് അയച്ച അപേക്ഷയുടെ മറുപടിയാണെന്ന് ടിസിക്ക് വ്യക്തമായത്.
1976 ജനുവരിയിലായിരുന്നു ടിസിയെ തെരഞ്ഞെടുത്തു കൊണ്ടുള്ള കത്ത് പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍, ആ എഴുത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലം ഏതോ പോസ്റ്റോഫീസിലെ മേശ വലിപ്പില്‍ അനക്കമറ്റ് കിടന്നു. ഒടുവില്‍ ടിസിയെ തേടി ആ കത്ത് എത്തിയപ്പോള്‍ അതിന് മുകളില്‍ ഒരു ക്ഷമാപണ കുറിപ്പും ഉണ്ടായിരുന്നു. 'സ്റ്റെയിൻസ് പോസ്റ്റ് ഓഫീസ് വൈകി ഡെലിവറി ചെയ്തു. ഒരു തിരച്ചിലിനിടെ കണ്ടെത്തി. പക്ഷേ, ഏകദേശം 50 വർഷം വൈകി' എന്നായിരുന്നു ആ കുറിപ്പ്. അപ്രതീക്ഷിതമായി എഴുത്ത് ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയെന്ന് ടിസി മാധ്യമങ്ങളോട് പറഞ്ഞു.
"എന്തുകൊണ്ടാണ് ജോലിയെക്കുറിച്ച് വീണ്ടും കേൾക്കാത്തതെന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ എനിക്കറിയാം," ടിസി ഹോഡ്സൺ ബിബിസിയോട് പറഞ്ഞു. അന്ന് താമസിച്ചിരുന്ന ലണ്ടനിലെ ഒരു ഫ്ലാറ്റിൽ വച്ച് ആപ്ലിക്കേഷൻ ടൈപ്പ് ചെയ്തതായി ഹോഡ്സൺ ഓർത്തെടുത്തു. ഒരിക്കലും വരാത്ത പ്രതികരണത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു. "എല്ലാ ദിവസവും ഞാൻ എന്‍റെ പോസ്റ്റിനായി തെരഞ്ഞു, പക്ഷേ അവിടെ ഒന്നും ഉണ്ടായിരുന്നില്ല, ഞാൻ വളരെ നിരാശനായിരുന്നു, കാരണം ഞാൻ ശരിക്കും ഒരു മോട്ടോർ സൈക്കിളിൽ ഒരു സ്റ്റണ്ട് റൈഡറാകാൻ ആഗ്രഹിച്ചു. ഇത്രയും കാലം കഴിഞ്ഞ് അത് തിരികെ ലഭിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്," 70 -താമത്തെ വയസില്‍ തന്നെ തേടിയെത്തിയ ജോലിയെ കുറിച്ച് അവർ പറഞ്ഞു.
നിന്ന നിൽപ്പിൽ വെള്ളം കയറി മുങ്ങിപ്പോകുന്ന കര, മരത്തിന് മുകളിലേക്ക് ചാടിക്കയറി യുവാവ്; വീഡിയോ വൈറൽ
ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ടിസി ജീവിതത്തില്‍ മറ്റൊരു കരിയര്‍ തെരഞ്ഞെടുത്തിരുന്നു. അവര്‍ ആഫ്രിക്കയിലേക്ക് താമസം മാറ്റി. ആദ്യ കാലത്ത് പാമ്പ് പിടിത്തക്കാരിയും പിന്നീട് കുതിര ഓട്ടക്കാരിയുമായി ജോലി ചെയ്തു. ഒടുവില്‍ അവര്‍ വിമാനം പറത്താന്‍ പഠിക്കുകയും എയറോബാറ്റിക് പൈലറ്റും ഇൻസ്ട്രക്ടറും ആയിത്തീരുകയും ചെയ്തു. സൈക്കിള്‍ സ്റ്റണ്ട് റൈഡർ ആകാന്‍ ആഗ്രഹിച്ച് ഒടുവില്‍ ടിസി ഒരു പൈലറ്റായി മാറി. സ്റ്റണ്ട് റൈഡറാകാനായി ഇന്‍റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെടാനായി, താന്‍ ഒരു സ്ത്രീയാണെന്ന് ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായും അന്ന് ഇന്‍റര്‍വ്യൂവിന് തനിക്ക് എല്ലുകള്‍ ഒടിഞ്ഞാല്‍ പ്രശ്നമില്ലെന്ന് പറഞ്ഞിരുന്നതായും അവര്‍ ഓര്‍ത്തെടുത്തു. ഇന്ന് തന്‍റെ ഇളയ കുട്ടിയോട് സംസാരിക്കാന്‍ കഴിഞ്ഞാല്‍ ഇതെല്ലാം ഒന്ന് അസ്വദിക്കാന്‍ താന്‍ ആവശ്യപ്പെടുമെന്നും ആ 70 -കാരി കൂട്ടിച്ചേര്‍ത്തു. ഉടമസ്ഥരെ അന്വേഷിച്ച് പതിറ്റാണ്ടുകള്‍ പഴയ എഴുത്തുകള്‍ എത്തുന്നത് ലണ്ടനില്‍ ഇന്നൊരു പുതുമയുള്ള കാര്യമല്ല.
മാമോത്തുകള്‍ പുനർജനിക്കുമോ? 2028 ഓടെ അവ ഭൂമിയിലൂടെ വീണ്ടും നടക്കുമെന്ന് വെളിപ്പെടുത്തല്‍