ദിവസം എട്ട് മണിക്കൂർ ഇഷ്ടിക ചുമക്കും, സ്ക്രീൻ പൊട്ടിയ ഫോണിൽ പഠനം, ഒടുവിൽ ഡോക്ടറാവാൻ സർഫറാസ്

കുടുംബത്തെ പോറ്റാൻ ദിവസത്തിൽ എട്ട് മണിക്കൂർ വരെ കൂലിത്തൊഴിൽ ചെയ്യുമെന്ന് സർഫറാസ് പറയുന്നു.

Sarfaraz 21 year old works eight hours lifting bricks now his way to become a doctor

പ്രതിസന്ധിഘട്ടങ്ങളിൽ വാശിയോടെ പൊരുതി വിജയങ്ങളിലേക്കും തങ്ങളുടെ സ്വപ്നങ്ങളിലേക്കും നടന്നുകയറുന്ന അനേകം പേരുണ്ട് നമ്മുടെ ചുറ്റും. അതിലൊരാളാണ് സർഫറാസ് എന്ന 21 -കാരൻ. സ്ക്രീൻ പൊട്ടിയ ഫോണിൽ പഠിച്ചാണ് അവൻ നീറ്റ് വിജയിച്ചത്. ഒരു ദിവസക്കൂലി തൊഴിലാളി കൂടിയായിരുന്ന ഈ യുവാവിന്റെ കഥ ഇന്ന് ആളുകളെ പ്രചോദിപ്പിക്കുകയാണ്. 

നീറ്റ് പരീക്ഷയിൽ 720 -ൽ 677 മാർക്കോടെയാണ് സർഫറാസ് വിജയിച്ചത്. എന്നാൽ, ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. പശ്ചിമ ബംഗാളിൽ നിന്നുള്ള സർഫറാസ് തൻ്റെ കഥ  Physics Wallah -യുടെ സ്ഥാപകൻ അലഖ് പാണ്ഡെയുമായി പങ്കുവെച്ചു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമ്മിച്ച ഒരു വീട്ടിലാണ് യുവാവ് താമസിക്കുന്നത്. മാതാവിനെയും ഇളയ സഹോദരനെയും പോറ്റുന്നതിനായി ഒരു കൂലിപ്പണിക്കാരനായി പിതാവിനൊപ്പം ജോലിക്കിറങ്ങി. 

കുടുംബത്തെ പോറ്റാൻ ദിവസത്തിൽ എട്ട് മണിക്കൂർ വരെ കൂലിത്തൊഴിൽ ചെയ്യുമെന്ന് സർഫറാസ് പറയുന്നു. ദിവസവും 200 മുതൽ 400 വരെ ഇഷ്ടികകളാണ് അവനെടുക്കേണ്ടി വരുന്നത്. നടുവൊടിക്കുന്ന ജോലി ചെയ്ത് ശേഷമുള്ള സമയത്താണ് പഠനം. ഒരു നല്ല ഫോൺ പോലും ഇല്ല. 

പത്താം ക്ലാസ് മുതൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേരണമെന്ന് സർഫറാസ് സ്വപ്നം കണ്ടുവെങ്കിലും സാമ്പത്തിക ഞെരുക്കം മൂലം അതൊന്നും നടന്നില്ല. 2022-ൽ ആദ്യ ഘട്ടം പൂർത്തിയാക്കിയ ശേഷം, അഭിമുഖത്തിന് മുമ്പായി ഒരു അപകടം ഉണ്ടായി. അതോടെ ആ അവസരം ഇല്ലാതായി. കൊവിഡ്-19 കാലത്താണ്, അലഖ് പാണ്ഡെയുടെ യൂട്യൂബ് വീഡിയോകളിൽ നിന്നും ഫിസിക്‌സ് വാലാ കോഴ്‌സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നീറ്റ് തയ്യാറെടുപ്പ് തുടങ്ങുന്നതത്രെ. 

2023 -ൽ നീറ്റ് പാസായെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഡെൻ്റൽ കോളേജ് പഠനം ഉപേക്ഷിക്കേണ്ടി വന്നു. നിരാശപ്പെടാതെ, സർഫറാസ് കൂടുതൽ കഠിനാധ്വാനം ചെയ്യുകയും നീറ്റ് 2024 വിജയിക്കുകയും ചെയ്തു. ഇപ്പോൾ, കൊൽക്കത്തയിലെ നിൽ രത്തൻ സിർകാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയിരിക്കയാണ്. 

അലാഖ് പാണ്ഡെ സർഫറാസിൻ്റെ വീട് സന്ദർശിച്ച ശേഷം സാമ്പത്തിക സഹായം നൽകി. അവൻ്റെ കോളേജ് ഫീസ് അടയ്ക്കാമെന്ന് വാ​ഗ്ദ്ധാനം ചെയ്യുകയും ഒരു പുതിയ ഫോൺ സമ്മാനമായി നൽകുകയും ഒപ്പം 5 ലക്ഷം രൂപ വായ്പ നൽകുകയും ചെയ്തുവെന്നും പറയുന്നു. 

കരഞ്ഞുപോയി, ആരും കൊതിക്കും ഇങ്ങനെ ഒരു ബോസിനെ, ജോലി രാജിവെച്ച യുവതിയോട് മാനേജർ പറഞ്ഞത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios