ജയ്സ്വാളും പടിക്കലും കോലിയും വീണു, പിടിച്ചു നിന്ന് രാഹുല്‍; പെര്‍ത്തിൽ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

യശസ്വി ജയ്സ്വാളിന്‍റെയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെയും വിരാട് കോലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

Australia vs India, 1st Test - Live, India Loss 3 Wickets in first hour at Perth in BGT Opener

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ പെര്‍ത്തിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ തുടക്കത്തിലെ മൂന്ന് വിക്കറ്റ് നഷ്ടമായി ബാക്ക് ഫൂട്ടിലാണ്. ആദ്യ മണിക്കൂറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും ജോഷ് ഹേസല്‍വുഡിന്‍റെയും പാറ്റ് കമിന്‍സിന്‍റെയും പന്തുകള്‍ ആത്മവിശ്വാസത്തോടെ നേരിട്ട കെ എല്‍ രാഹുല്‍ മാത്രമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 15 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയിലാണ്. 14 റണ്‍സോടെ കെ എല്‍ രാഹുലും റണ്ണൊന്നുമെടുക്കാതെ റിഷഭ് പന്തും ക്രീസില്‍. യശസ്വി ജയ്സ്വാളിന്‍റെയും(0) മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെയും(0) വിരാട് കോലിയുടെയും(5) വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസീസിനായി ജോഷ് ഹേസല്‍വുഡ് രണ്ടും സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി.

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ നിർണായക ടോസ് ജയിച്ച് ഇന്ത്യ, 2താരങ്ങ‌ൾക്ക് അരങ്ങേറ്റം; മലയാളി താരവും ടീമിൽ

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ സ്ലിപ്പില്‍ മക്സ്വീനിക്ക് ക്യാച്ച് നല്‍കി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും ജയ്സ്വാളിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല. രണ്ടാം വിക്കറ്റില്‍ രാഹുലിനൊപ്പം പടിക്കല്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സ്റ്റാര്‍ക്കിന്‍റെയും ഹേസല്‍വുഡിന്‍റെയും പന്തുകള്‍ക്ക് മുന്നില്‍ പതറി. ഒടുവില്‍ 23 പന്ത് നേരിട്ട പടിക്കല്‍ റണ്ണൊന്നുമെടുക്കാതെ ഹേസല്‍വുഡിന് മുന്നില്‍ വീണു. ഓസീസ് പേസര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട രാഹുലാണ് ഇന്ത്യയെ രണ്ടക്കം കടത്തിയത്. രാഹുലും കോലിയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഹേസല്‍വുഡിന്‍റെ അപ്രതീക്ഷിത ബൗണ്‍സിന് മുന്നില്‍ കോലി(5) വീണു. 12 പന്തില്‍ അഞ്ച് റണ്ണെടുത്ത കോലിയെ സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജ കൈയിലൊതുക്കുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നര്‍മാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരേയൊരു സ്പിന്നറായി പ്ലേയിംഗ് ഇലവനിലെത്തി. പേസ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ പേസര്‍മാരായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് സിറാജും ഹര്‍ഷിത് റാണയുമാണ് ടീമിലെത്തിയത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലും സ്പെഷലിസ്റ്റ് ബാറ്ററായി ടീമിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios