'യേശു ദൈവമാണ്' എന്ന ആദ്യകാല ലിഖിതം കണ്ടെത്തിയത് ഇസ്രായേൽ ജയിലിൽ
വെളിപാട് പുസ്തകം അനുസരിച്ച് ബൈബിളില്‍ പറയുന്ന അർമഗെദോന്‍റെ അവസാന യുദ്ധം നടക്കുമെന്ന് ക്രിസ്തുമത വിശ്വസികള്‍ കരുതുന്ന ഇസ്രയേല്‍ താഴ്വരയിലാണ് മെഗിദ്ദോ മൊസൈക്കിന്‍റെ കണ്ടെത്തല്‍.
'യേശു ദൈവമാണ്' എന്ന ആദ്യകാലത്തെ ഒരു ലിഖിതം കണ്ടെത്തിയത് ഇസ്രായേലി ജയിലിന്‍റെ തറയിൽ നിന്ന്. 1,800 വർഷം പഴക്കമുള്ള മെഗിഡോ മൊസൈക്ക് എന്നറിയപ്പെടുന്ന ഈ ലിഖിതം ചാവുകടൽ ചുരുളുകൾക്ക് ശേഷമുള്ള ഏറ്റവും വലിയ കണ്ടെത്തലെന്നാണ് വാഷിംഗ്ടൺ ഡിസിയിലെ മ്യൂസിയം ഓഫ് ബൈബിൾ സിഇഒ കാർലോസ് കാംപോ വിശേഷിപ്പിച്ചു. ഈ മൊസൈക്ക് ലിഖിതം ഇന്ന് യുഎസിലെ ബൈബിൾ മ്യൂസിയത്തിന്‍റെ സംരക്ഷണയിലാണ്.
ഈ അപൂര്‍വ്വ കണ്ടെത്തല്‍ നടത്തിയത് മെഗിദ്ദോ ജയിലിലെ ഒരു തടവുകാരനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തറയില്‍ പതിച്ചിരുന്ന മൊസൈക്കിൽ ഗ്രീക്ക് ഭാഷയിൽ "ദൈവസ്നേഹിയായ അക്കെപ്റ്റോസ് യേശുക്രിസ്തുവിന് ഒരു സ്മാരകമായി മേശ സമർപ്പിച്ചിരിക്കുന്നു" എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 'യേശുക്രിസ്തുവിനെ ദൈവമായി പ്രഖ്യാപിച്ച ആദ്യത്തെ ഭൗതിക വിളംബരം' എന്നാണ് ഈ ലിഖിതത്തെ വിശേഷിപ്പിക്കുന്നത്. ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് ബ്രൂട്ടസ് എന്ന കരകൗശല വിദഗ്ദ്ധനാണ് ഈ തറയോടുകള്‍ പതിച്ചതെന്ന് എക്സിബിഷന്റെ ഉദ്ഘാടന വേളയിൽ കാംപോ പറഞ്ഞു.
ലോകത്തിലെ ആദ്യത്തെ പ്രാർത്ഥനാ ഹാൾ എഡി 230 -ൽ 581 ചതുരശ്രയടി മൊസൈക്കുകൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഈ ലിഖിതത്തിന്‍റെ കണ്ടെത്തലോടെ യേശു ദൈവപുത്രനാണെന്ന് തുടക്ക കാലം മുതൽ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചതായാണ് ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ബൈബിള്‍ കഥകളിലെ 5,000 പേര്‍ക്ക് ഭക്ഷണം നൽകുന്നതിനായി യേശു അഞ്ചപ്പവും രണ്ട് മത്സ്യങ്ങളെ പകുത്ത സംഭവം പറയുന്ന, ലൂക്ക 9:16 -ലെ കഥയെ അനുസ്മരിപ്പിക്കുന്നതരത്തില്‍ രണ്ട് മത്സ്യങ്ങളുടെ ആദ്യകാല ചിത്രങ്ങളും മെഗിദ്ദോയിലെ മൊസൈക്കിൽ ചിത്രീകരിച്ചിരുന്നു. ആദ്യകാല ക്രിസ്ത്യൻ സഭയെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലാണിതെന്നാണ് കരുതപ്പെടുന്നത്.
വെളിപാട് പുസ്തകം അനുസരിച്ച് ബൈബിളില്‍ പറയുന്ന അർമഗെദോന്‍റെ അവസാന യുദ്ധം നടക്കുമെന്ന് ക്രിസ്തുമത വിശ്വസികള്‍ കരുതുന്ന ഇസ്രയേല്‍ താഴ്വരയിലാണ് മെഗിദ്ദോ മൊസൈക്കിന്‍റെ കണ്ടെത്തല്‍. ഇസ്രായേൽ ആന്‍റിക്വിറ്റീസ് അതോറിറ്റിയിലെ (ഐഎഎ) പുരാവസ്തു ഗവേഷകർ 581 ചതുരശ്ര അടി മൊസൈക്ക് തറ വീണ്ടെടുക്കാൻ നാല് വർഷത്തോളം ഖനനം നടത്തി. മൊസൈക്കിൽ ടൈൽ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന റോമൻ ഉദ്യോഗസ്ഥന്‍റെ പേരും ഒപ്പം പരാമര്‍ശിക്കപ്പെട്ടിരുന്നു. "ഗയാനസ് എന്ന റോമൻ ഓഫീസർ സ്വന്തം പണത്തിൽ നിന്ന് ബഹുമാനം തേടി മൊസൈക്ക് ഉണ്ടാക്കി" എന്നാണ് ലിഖിതത്തിലുള്ളത്. അക്കാലത്ത് റോമാക്കാർ ക്രിസ്ത്യാനികളുമായി സഹവസിച്ചിരുന്നുവെന്ന് ഇത് തെളിയിക്കുന്നുവെന്ന് പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെട്ടു. 2005 -ലാണ് ഇവിടെ ജയില്‍ സ്ഥാപിക്കപ്പെട്ടത്.