രണ്ടര ദിവസം മാത്രം പ്രായമുള്ള മകളുടെ മൃതദേഹം ആശുപത്രിക്ക് ദാനം ചെയ്ത് അമ്മ
കുഞ്ഞ് ജനിച്ചപ്പോള്‍ കുടുംബം ഏറെ സന്തോഷിച്ചു. പക്ഷേ, കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി മോശമായതോടെ സന്തോഷം വേദനയ്ക്ക് വഴിമാറി. (പ്രതീകാത്മകം)
ഡെറാഡൂണിലെ ഡൂൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളില്‍ അസാധാരണമായ ഒരു സംഭവം നടന്നു. ജനിച്ച് രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചപ്പോള്‍ കുടുംബം, മൃതദേഹം ഡൂൺ മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് ദാനം ചെയ്തു. കുഞ്ഞിന്‍റെ പേര് സരസ്വതി എന്നായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ അമ്മയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിസേറിയനിലൂടെയായിരുന്നു പ്രസവം. മകളുടെ ജനനത്തില്‍ കുടുംബം ഏറെ സന്തോഷിച്ചെങ്കിലും ശ്വസിക്കാന്‍ കുഞ്ഞിന് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന് ഹൃദയ സംബന്ധമായ രോഗമുണ്ടെന്ന് കണ്ടെത്തിയത് വലിയ വേദനയായി മാറി.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയുടെ ഐസിയുവില്‍ പ്രവേശിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം ഡിസംബര്‍ 10 -ാം തിയതി കുട്ടി മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മരണത്തിന് പിന്നാലെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ട് നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവത്ക്കരണം നടത്തുന്ന ദാധിച്ചി ദെഹ് ദാന്‍ സമിതിയും ആശുപത്രി അധികൃതരും കുട്ടിയുടെ മാതാപിതാക്കളെ സമീപിക്കുകയും കുഞ്ഞിന്‍റെ മൃതദേഹം പഠനത്തിനായി ദാനം ചെയ്യാനും അഭ്യർത്ഥിച്ചു. ഒടുവില്‍, കുടുംബം അതിന് സമ്മതിക്കുകയായിരുന്നുന്നെന്നും ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് ഇതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഗർഭിണിയുടെ കാർ സോഫ്റ്റ്‍വെയർ അപ്ഡേറ്റായി; പിന്നാലെ വണ്ടി ഓഫായി, ഒടുവിൽ നടന്ന് ആശുപത്രിയിലേക്ക്
ഡിസംബർ എട്ടിന് ഹരിദ്വാറിൽ നിന്നുള്ള ദമ്പതികൾ ഹൃദയ സംബന്ധമായ പ്രശ്നം മൂലം ശ്വസിക്കാൻ ഏറെ ബുദ്ധിമുട്ടുന്ന പെൺകുഞ്ഞുമായി ഡൂൺ ആശുപത്രിയിൽ എത്തിയതായി ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ.അനുരാഗ് അഗർവാൾ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കുഞ്ഞിന് ഈ ലോകത്ത് രണ്ട് ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നൊള്ളൂവെങ്കിലും അവളുടെ സംഭാവന ഭാവി സമൂഹത്തിന്‍റെ ക്ഷേമത്തിന് ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണാനന്തരം മൃതദേഹം മെഡിക്കല്‍ പഠനത്തിന് സംഭാവന ചെയ്യുന്നത് മനുഷ്യ ശരീരത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സഹായിക്കും. ഇത് മെഡിക്കല്‍ ഗവേഷണത്തിനും മെഡിക്കല്‍ വിദ്യാഭ്യാസത്തിനും വലിയ മുതല്‍ക്കൂട്ടാണ്. കുട്ടിയുടെ ഓർമ്മയ്ക്കായി ആശുപത്രി അധികൃതർ മാതാപിതാക്കള്‍ക്ക് ഒരു വൃക്ഷത്തെ നല്‍കിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കേരളത്തില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ബൗദ്ധ - ജൈന മതങ്ങള്‍ക്ക് പിന്നീടെന്താണ് സംഭവിച്ചത്?