കാമുകനുണ്ടോ? സീരിയസാണോ? എന്നാൽ ഇവിടെ പറ്റില്ല; വാടകവീട് അന്വേഷിച്ചപ്പോഴുണ്ടായ അനുഭവം പങ്കിട്ട് യുവതി
എന്നാൽ സീരിയസായ പ്രണയമുള്ള ഫ്ലാറ്റ്‍മേറ്റിനെ വേണ്ട. തനിക്ക് കാഷ്വലായിട്ടുള്ള ബന്ധങ്ങളിലാണ് താല്പര്യം. അതിനാൽ അത്തരം ഫ്ലാറ്റ്‍മേറ്റ്സിനെയെ താൻ നോക്കുന്നുള്ളൂ എന്നാണ് യുവതി പറയുന്നത്.
വാടകയ്ക്ക് വീട് തിരയുമ്പോൾ പല ഡിമാൻഡുകളും ഉണ്ടാവും. കുടുംബത്തിനേ വീട് കൊടുക്കൂ, ബാച്ചിലർക്ക് കൊടുക്കില്ല, വളർത്തുമൃഗങ്ങളെ അനുവദിക്കില്ല, കുട്ടികളുള്ളവർക്ക് വീടില്ല തുടങ്ങി അതങ്ങനെ നീണ്ടുപോകും. എന്നാൽ, കാമുകനുള്ളതിന്റെ പേരിൽ വീട് കിട്ടാതിരിക്കുമോ? ഫ്ലാറ്റ്‍മേറ്റിന് അങ്ങനെയുള്ളവരെ ഇഷ്ടമല്ലെങ്കിൽ അങ്ങനെയും സംഭവിക്കും എന്നാണ് ഈ യുവതിയുടെ അനുഭവം പറയുന്നത്.
ഗുഡ്ഗാവിൽ നിന്നുള്ള അനുഭവമാണ് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. താൻ തന്റെ കാമുകനുമായി സീരിയസായ പ്രണയത്തിലാണ് എന്ന് പറഞ്ഞതിന്റെ പേരിലാണത്രെ യുവതിക്ക് വാടകയ്ക്ക് വീട് കിട്ടാതെയായത്. ശിവാംഗി ഷാ എന്ന യുവതിയാണ് ഗുഡ്ഗാവിൽ നിന്നുള്ള ഒരു യുവതിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ട് എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്നത്. ഫ്ലാറ്റ്മേറ്റിനെ അന്വേഷിക്കുന്ന യുവതിയുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് ശിവാംഗി പങ്കുവച്ചിരിക്കുന്നത്.
ഡേറ്റുണ്ടോ എന്നാണ് ആദ്യം സ്ത്രീ ചോദിക്കുന്നത്. വീട് മാറുന്ന തീയതിയെ കുറിച്ചാണ് ചോദിക്കുന്നത് എന്ന് തോന്നിയപ്പോൾ ഡിസംബറിലോ ജനുവരിയിലോ എന്നാണ് ശിവാംഗി പറയുന്നത്. എന്നാൽ, അതല്ല പ്രണയത്തിന്റെ കാര്യമാണ് ചോദിച്ചത് എന്ന് യുവതി തിരിച്ച് പറയുന്നു. ഉണ്ട് എന്ന് ശിവാംഗി മറുപടി പറയുന്നു. സീരിയസാണോ എന്നാണ് അടുത്ത ചോദ്യം. അതേയെന്നും ആൾ ഗുഡ്ഗാവിൽ നിന്നുള്ളതല്ല എന്നും മറുപടി നൽകുന്നു.
എന്നാൽ സീരിയസായ പ്രണയമുള്ള ഫ്ലാറ്റ്‍മേറ്റിനെ വേണ്ട. തനിക്ക് കാഷ്വലായിട്ടുള്ള ബന്ധങ്ങളിലാണ് താല്പര്യം. അതിനാൽ അത്തരം ഫ്ലാറ്റ്‍മേറ്റ്സിനെയെ താൻ നോക്കുന്നുള്ളൂ എന്നാണ് യുവതി പറയുന്നത്.
ശിവാംഗി പങ്കുവച്ച സ്ക്രീൻഷോട്ട് വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധിപ്പേരാണ് ഇതിന് കമന്റുകളഅ നൽകിയതും. ഇത് സത്യം തന്നെയാണോ എന്നാണ് അമ്പരപ്പോടെ ചിലർ കമന്റ്സിൽ ചോദിച്ചിരിക്കുന്നത്.
ലോട്ടറിയടിച്ചത് 70 കോടി, ആഡംബരത്തിൽ ഭ്രമമില്ല, ഒരു കുഞ്ഞുവീട്ടിലേക്ക് മാറണമെന്ന് ദമ്പതികൾ