'അടങ്ങി നിക്കെടാ...'; ഭക്ഷണത്തിനായി വാശി പിടിക്കുന്ന കടുവ കുഞ്ഞിനെ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
മേശപ്പുറത്ത് തയ്യാറാകുന്ന ഭക്ഷണം കണ്ട് കടുവ കുഞ്ഞ് ചാടി എത്തി. പിന്നാലെ ഉടമ അതിന്‍റെ വായിലേക്ക് ഭക്ഷണം വച്ച് കൊടുക്കുന്നതും വീഡിയോയില്‍ കാണാം.
ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഇണക്കമുള്ളവയാണോ കടുവ കുഞ്ഞുങ്ങളും? സംഗതി രണ്ട് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കിലും കടുവയും മനുഷ്യരും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. എന്നാല്‍, അങ്ങനെയല്ലെന്നും അവയും പൂച്ചകളെ പോലെ മനുഷ്യരുമായി ഇണങ്ങുമെന്നും തെളിയിക്കുന്ന ഒരു വീഡിയോ അടുത്തിടെ സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു. ഒരു യുവാവ് ഭക്ഷണം തയ്യാറാക്കുമ്പോള്‍ അതിന് വേണ്ടി പൂച്ചക്കുഞ്ഞുങ്ങളെ പോലെ വാശി പിടിക്കുന്ന ഒരു കടുവ കുഞ്ഞിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
കെന്‍സോ ദി ടൈഗര്‍ എന്ന പേരില്‍ സ്വന്തമായി ഇന്‍സ്റ്റാഗ്രാം പേജ് പോലുമുള്ള കടുവ കുഞ്ഞാണ് താരം. ഇന്തോനേഷ്യയിലെ ഇർവാന്‍ ആന്ധ്രി സുമമംപാവൌ എന്ന കടുവ പ്രേമിയുടെ വളര്‍ത്തു കടുവയാണ് കെന്‍സോ എന്ന കടുവ കുഞ്ഞ്. കെന്‍സോയ്ക്കുള്ള ഭക്ഷണം മേശപ്പുറത്ത് വച്ച് തയ്യാറാക്കുന്നതിനിടെ കെന്‍സോ തന്‍റെ മുന്‍ കാലുകളെടുത്ത് മേശപ്പുറത്ത് വയ്ക്കുകയും പാത്രത്തിനായി കൈ നീട്ടുകയും ചെയ്യുന്നു. ഈ സമയം ഇർവാന്‍ അല്പം ഭക്ഷണം എടുത്ത് കെന്‍സോയും വായില്‍ വച്ച് കൊടുക്കുന്നും അവന് അത് ആസ്വദിച്ച് കഴിക്കുന്നതും കാണാം. സമാനമായ രീതിയില്‍ ഇർവാന്‍റെ ഭാര്യയുടെ കൈയില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്ന കെന്‍സോയുടെ മറ്റ് വീഡിയോകളും ഇർവാന്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഗർഭിണിയുടെ കാർ സോഫ്റ്റ്‍വെയർ അപ്ഡേറ്റായി; പിന്നാലെ വണ്ടി ഓഫായി, ഒടുവിൽ നടന്ന് ആശുപത്രിയിലേക്ക്
അപകടകാരിയായ ഒരു മൃഗത്തെ ഇത്രയും ഇണക്കത്തോടെ കണ്ടപ്പോള്‍ ഞെട്ടിയത് സമൂഹ മാധ്യമ ഉപയോക്താക്കളാണ്. 34 ലക്ഷം പേരാണ് വീഡിയോ കണ്ടത്. അതേസമയം രണ്ട് ലക്ഷത്തിന് മുകളില്‍ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാല്‍ നിങ്ങള് തന്നെ അതിന് ഭക്ഷണമായിത്തീരുമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ മുന്നറിയിപ്പ്. എനിക്കും ഇതുപോലൊരു കുഞ്ഞിനെ ദത്തെടുക്കാന്‍ പറ്റുമോയെന്ന് ചോദിച്ചവരും കുറവല്ല, അതേസമയം അവനെ സ്വതന്ത്രനാക്കൂ അതൊരു വളര്‍ത്ത് മൃഗമല്ലെന്നും ചിലര്‍ എഴുതി.