ചെലവ് കഴിഞ്ഞ് മാസം ഒന്നരലക്ഷം സമ്പാദിക്കും, എന്നിട്ടും ഡോക്ടർ ദമ്പതികൾക്ക് വീടൊരു സ്വപ്നം; വൈറൽ പോസ്റ്റ്
'ചെന്നൈ പോലൊരു നഗരത്തിലെ വിജയകരമായിപ്പോകുന്ന പ്രൊഫഷണൽ ദമ്പതികളെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഇന്ത്യയിൽ പണം സമ്പാദിക്കുന്നതും സമ്പത്തുണ്ടാക്കുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.'
സ്വന്തമായി ഒരു വീട് വേണം എന്ന് ആഗ്രഹിക്കാത്ത ആളുകൾ ചുരുക്കമായിരിക്കും. എന്നാൽ, പലർക്കും ഒരു നടക്കാത്ത സ്വപ്നമാണത്. പ്രത്യേകിച്ചും സാധാരണക്കാരായ കൂലിത്തൊഴിലാളികൾക്കും മറ്റും. എന്നാൽ, അത് മാത്രമല്ല, എല്ലാ ചെലവും കഴിഞ്ഞ് മാസം ഒന്നരലക്ഷം രൂപ സമ്പാദിക്കുന്ന കുടുംബത്തിനും ഒരു വീട് ചിലപ്പോൾ സ്വപ്നം മാത്രമായി അവശേഷിച്ചേക്കാം എന്നാണ് ഈ പോസ്റ്റ് പറയുന്നത്.
ചെന്നൈയിൽ നിന്നുള്ള ഒരു ഭർത്താവിനും ഭാര്യക്കും മാസം ഒന്നരലക്ഷം സമ്പാദിച്ചിട്ടും വീട് ഇന്നും ഒരു സ്വപ്നം മാത്രമാണ് എന്നാണ് ഈ എക്സ് (ട്വിറ്റർ) പോസ്റ്റിൽ പറയുന്നത്. D.Muthukrishnan എന്ന യൂസറാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. താൻ താമസിക്കുന്നത് ചെന്നൈയിലെ ഒരു പോഷ് ഏരിയയിലാണ് എന്നാണ് ഡോ. മുത്തുകൃഷ്ണൻ പറയുന്നത്. അവിടെ താമസിക്കുന്ന ഒരു ദമ്പതികളുടെ കാര്യമാണ് അദ്ദേഹം തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നത്.
കണ്ടാൽ വലിച്ചെറിഞ്ഞ ചിപ്‍സ് പാക്കറ്റ്, വാലറ്റിന്റെ വില ഊഹിക്കാമോ? ആയിരമോ പതിനായിരമോ അല്ല, പിന്നെ?
ഇങ്ങനെയാണ് പോസ്റ്റിൽ പറയുന്നത്: ''ഞാൻ ചെന്നൈയിലെ ഒരു പോഷ് ഏരിയയിലാണ് താമസിക്കുന്നത്. അവിടെ സക്സസ്ഫുള്ളായ ഒരു ഫിസിയോ തെറാപ്പിസ്റ്റും ഭാര്യയും ഉണ്ട്. അവർക്ക് സ്വന്തമായി ക്ലിനിക്കുണ്ട്, ഇഎംഐയാണ്. 30 -കളിലാണ് ദമ്പതികളുടെ പ്രായം. ഭർത്താവ് മുഴുവൻ സമയവും ജോലി ചെയ്യും. ഭാര്യ കുറച്ച് മണിക്കൂറുകൾ മാത്രം ജോലി ചെയ്തശേഷം കുട്ടികളുടെ കാര്യം നോക്കും. ഭർത്താവ് രോഗികളെ നോക്കാൻ വീട്ടിൽ പോകാറുമുണ്ട്. ഒരു ക്ലിനിക്കായതിനാൽ തന്നെ, വൈദ്യുതി ചാർജ് മുതൽ വസ്തു നികുതി വരെ, എല്ലാം വാണിജ്യ നിരക്കിൽ വേണം നൽകാൻ. അത് ഉയർന്നതാണ്.
ഇഎംഐയടക്കം എല്ലാ ചെലവുകൾക്കും ശേഷം അവർ ഒന്നിച്ച് പ്രതിമാസം 1,50,000 രൂപ സമ്പാദിക്കുന്നുണ്ട് - ഭർത്താവ് ഒരുലക്ഷം രൂപയും ഭാര്യ 50,000 രൂപയും പ്രതിമാസം സമ്പാദിക്കും.
ചെന്നൈ പോലൊരു നഗരത്തിലെ വിജയകരമായിപ്പോകുന്ന പ്രൊഫഷണൽ ദമ്പതികളെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഇന്ത്യയിൽ പണം സമ്പാദിക്കുന്നതും സമ്പത്തുണ്ടാക്കുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരുദിവസം സ്വന്തമായി ഒരു വീട് വേണം എന്ന സ്വപ്നമുണ്ട് അവർക്ക്. അവരെപ്പോലുള്ളവർക്ക് പോലും അതൊരു സ്വപ്നമാണ്.''
വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറലായി മാറിയത്. ഒരുപാട് പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. മെട്രോ നഗരങ്ങളിലെ കാര്യം അനുസരിച്ച് ഇതൊരു കഠിനമായ യാഥാർത്ഥ്യം തന്നെയാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. നിരവധിപ്പേരാണ് സമാനമായ അഭിപ്രായം പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം