നിങ്ങൾ ഉയരം പേടിയുള്ള ആളാണോ? എന്നാൽ, ഈ വീഡിയോ നിങ്ങൾക്ക് കാണാനുള്ളതല്ല

ഗിന്നസ് വേൾഡ് റെക്കോർഡിനോട് സംസാരിക്കവെ, സ്വയം വെല്ലുവിളി സ്വീകരിക്കാനും മറ്റുള്ളവരെ മഹത്തായ കാര്യങ്ങൾ ചെയ്യാൻ വേണ്ടി പ്രചോദിപ്പിക്കാനുമാണ് താൻ ഇത് ചെയ്തത് എന്ന് സോളമൻ പറഞ്ഞു.

man from Nigeria climbs 150 steps of a tower with football on head rlp

സാമൂഹിക മാധ്യമങ്ങളിൽ ഓരോ ദിവസവും എത്രമാത്രം വീഡിയോകളാണ് വൈറലാവുന്നത് അല്ലേ? ചില വീഡിയോകൾ രസകരമാണ് എങ്കിൽ ചിലതെല്ലാം വിശ്വസിക്കാൻ തന്നെ വളരെ അധികം പ്രയാസം തോന്നുന്നവയാണ്. ഇന്ന് എന്തും ഏതും നമുക്ക് സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. ഏത് സംഭവത്തിനും വീഡിയോ തെളിവുകളുടെ അടിസ്ഥാനവും ഉണ്ട്. 

ഏതായാലും, ടോണി സോളമൻ എന്ന യുവാവിനെ സംബന്ധിച്ചിടത്തോളം, ഉയരം പാർക്കിൽ നടക്കുന്നത് പോലെ അത്രയും ലളിതമാണ്. നൈജീരിയയിൽ നിന്നുള്ള സോളമൻ അടുത്തിടെ 250 അടി ഉയരമുള്ള ഒരു റേഡിയോ ടവറിലെ 150 പടികൾ കയറിക്കൊണ്ട് ഒരു അസാധാരണ നേട്ടം കൈവരിച്ചു. അതും വെറുതെ പടികൾ കയറുകയല്ല, തലയിൽ ഒരു ഫുട്‍ബോൾ വച്ചുകൊണ്ടാണ് സോളമൻ ഈ പടികൾ കയറിയത്. 

പുറത്ത് നിന്നും ഒരു പിന്തുണയും ഇല്ലാതെ തന്നെയാണ് സോളമൻ ഇങ്ങനെ പടികൾ കയറുന്നത്. അതിനാൽ തന്നെ ഫുട്‍ബോൾ തലയിൽ വച്ചുകൊണ്ട് ഇത്രയധികം പടികൾ കയറുന്ന യുവാവ് എന്നുള്ള ​ഗിന്നസ് വേൾഡ് റെക്കോർഡും സോളമനെ തേടിയെത്തി. 

ഗിന്നസ് വേൾഡ് റെക്കോർഡിനോട് സംസാരിക്കവെ, സ്വയം വെല്ലുവിളി സ്വീകരിക്കാനും മറ്റുള്ളവരെ മഹത്തായ കാര്യങ്ങൾ ചെയ്യാൻ വേണ്ടി പ്രചോദിപ്പിക്കാനുമാണ് താൻ ഇത് ചെയ്തത് എന്ന് സോളമൻ പറഞ്ഞു. ഒപ്പം ഇത്തരം വെല്ലുവിളി നിറഞ്ഞ കാര്യങ്ങൾ ചെയ്യാൻ തനിക്ക് ഇഷ്ടമാണ് എന്നും അവൻ സമ്മതിച്ചു.

രണ്ട് മാസത്തെ പരിശീലനത്തിന് പിന്നാലെയാണ് സോളമൻ റെക്കോർഡ് നേട്ടത്തിലേക്കുള്ള തന്റെ പടികയറ്റം ആരംഭിച്ചത്. ഏതായാലും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയും നിരവധിപ്പേർ കണ്ടു.

Latest Videos
Follow Us:
Download App:
  • android
  • ios