ചെറിയ പെരുന്നാൾ നിറവിൽ ഒമാനിലെ പ്രവാസികളും; ഈദ് ഗാഹുകളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രവാസികളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്ന ഈദ് ഗാഹുകളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 

thousands of believers attended eid prayers in oman

മസ്കറ്റ്: വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ പിന്നിട്ടെത്തിയ ചെറിയ പെരുന്നാൾ നിറവിൽ ഒമാനിലെ പ്രവാസി സമൂഹവും. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രവാസികളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്ന ഈദ് ഗാഹുകളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 

മസ്‌കറ്റിലെ മബേല ( ബി.പി.) മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് എം.എ ശക്കീർ ഫൈസി തലപ്പുഴയും ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ മസ്‌കറ്റിലെ റൂവിയിൽ നടത്തിയ ഈദ് ഗാഹിൽ ഷമീർ ചന്ദ്രപ്പിനിയും സലാല മസ്ജിദുൽ ഹബ്ബറിൽ നടന്ന നമസ്കാരത്തിന് അബ്ദുൽ ലത്തീഫ് ഫൈസിയും
ഗാല അൽ റുസൈഖി ഗ്രൗണ്ടിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുൽ അസീസ് വയനാടും    നേതൃത്വം നൽകി.

thousands of believers attended eid prayers in oman

ഒമാനിൽ ഏപ്രിൽ ഒമ്പത് ചൊവ്വാഴ്ച മുതൽ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി. അവധി കഴിഞ്ഞ് ഏപ്രിൽ 14 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക.

Read Also - ചൈനയ്ക്കും സൗദിക്കുമിടയിൽ വിമാന സർവീസ് തുടങ്ങാൻ എയര്‍ലൈൻ

ചെറിയ പെരുന്നാൾ; ഒമാനിൽ 154 തടവുകാർക്ക് മോചനം

മസ്കറ്റ്: ചെറിയ പെരുന്നാൾ പ്രമാണിച്ച് ഒമാനിൽ 154 തടവുകാർക്ക് മോചനം. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന 154 തടവുകാർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകി വിട്ടയച്ചത്.

അതേസമയം ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ ഒമ്പത് ചൊവ്വാഴ്ച മുതൽ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി. അവധി കഴിഞ്ഞ് ഏപ്രിൽ 14 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios