റിയാദ് മെട്രോ സർവീസ്; റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച ഓടിത്തുടങ്ങും

ആറ് ട്രാക്കുള്ള റിയാദ് മെട്രോയിലെ നാല് ട്രാക്കുകളും ഇതോടെ പ്രവര്‍ത്തിച്ച് തുടങ്ങും. 

riyadh metro red and green trains will start operations from sunday

റിയാദ്: റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച (ഡിസം. 15) മുതൽ ഓടിത്തുടങ്ങും. കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റെഡ് ട്രാക്ക്, കിങ് അബ്ദുൽ അസീസ് റോഡിന് സമാന്തരമായ ഗ്രീൻ ട്രാക്ക് എന്നിവയിലാണ് ട്രെയിൻ സർവിസ് ആരംഭിക്കുന്നത്.

ഇതോടെ ആറ് ട്രാക്ക് റിയാദ് മെട്രോയിലെ നാല് ട്രാക്കുകളും പ്രവൃത്തിപഥത്തിലാവും. ബ്ലൂ, യെല്ലോ, പർപ്പിൾ ട്രാക്കുകൾ ഡിസംബർ ഒന്നിന് പ്രവർത്തനം ആരംഭിച്ചിരുന്നു. അവശേഷിക്കുന്ന ഓറഞ്ച് ട്രാക്കിൽ ജനുവരി അഞ്ച് മുതൽ സർവിസ് ആരംഭിക്കും. ബ്ലൂ ട്രാക്കിൽ അസീസിയ, കിങ് ഫഹദ് ഡിസ്ട്രിക്റ്റ് സ്റ്റേഷനുകൾ ചൊവ്വാഴ്ച പ്രവർത്തനമാരംഭിച്ചതായും റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പടെ 85 ട്രെയിൻ സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി. 

Read Also - ചുണ്ണാമ്പുകല്ലുകളുടെ പാളികളിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ; 5.6 കോടി വർഷത്തെ പഴക്കം, ഇത് ഇയോസീൻ കാലത്തെ ഫോസിലുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios