'കാമദേവനെ നക്ഷത്രം കാണിച്ച കൂട്ടം': സിനിമ ഒന്നിപ്പിച്ച ആദിത്യയുടെ സംഘം

ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്ന 'ക്യുപ്പിഡ് സോ ദ സ്റ്റാർ' ഒരു കൂട്ടായ്മയുടെ ചലച്ചിത്ര ആവിഷ്കാരമാണ്. സ്കൂൾ ഓഫ് ഡ്രാമയിൽ ഒന്നിച്ചു പഠിച്ച സംഘമാണ് ചിത്രത്തിന് പിന്നിൽ. ഐഫോണിൽ ചിത്രീകരിച്ച ചിത്രത്തിന്‍റെ കഥയ്ക്ക് പ്രചോദനമായത് സമകാലിക സംഭവങ്ങളാണ്.

IFFK 2024 Movie Cupid Saw The Star Director Adhithya Baby and team talk

ഇരുപത്തിയൊന്‍പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണ് കാമദേവന്‍ നക്ഷത്രം കണ്ടു അഥവ "ക്യുപ്പിഡ് സോ ദ സ്റ്റാർ". നവഗതയായ ആദിത്യ ബേബി സംവിധാനം ചെയ്ത ചിത്രം എന്നാല്‍ ഒരു കൂട്ടായ്മയില്‍ പിറന്ന ചലച്ചിത്ര ആവിഷ്കാരമാണ്. ആദിത്യയുടെ ആശയത്തിന് പിന്നില്‍ ചങ്കായി നിന്ന് ഈ കൂട്ടം തന്നെയാണ് ചിത്രത്തിന്‍റെ മുന്നില്‍ പിന്നിലും എല്ലാം. ഇത്തരം ഒരു ചിത്രത്തിലേക്ക് എത്തിയ വഴി വിവരിക്കുകയാണ് ഈ സംഘം.

തൃശ്ശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഒന്നിച്ച് പഠിച്ച സംഘമാണ് പിന്നീട് വീണ്ടും ഒന്നിച്ച് "ക്യുപ്പിഡ് സോ ദ സ്റ്റാർ"  ഒരുക്കിയത്. ഇതേ സംഘത്തിന്‍റെ 'നീലമുടി' എന്ന ചിത്രം കഴിഞ്ഞ തവണ ഐഎഫ്എഫ്കെയില്‍ മലയാള സിനിമ ടുഡേ എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതിന്‍റെ സംവിധായകനായ ശരത് കുമാറാണ് "ക്യുപ്പിഡ് സോ ദ സ്റ്റാർ" രചന നിര്‍വഹിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ ഇവര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് വിശദീകരിച്ചപ്പോള്‍. 

കൂട്ടായ്മയുടെ സിനിമ

വിവിധ നാടുകളില്‍ നിന്നും വന്ന് ക്യാമ്പസില്‍ ഒന്നിച്ചവരാണ് ഞങ്ങള്‍. സിനിമ എന്ന ലക്ഷ്യമാണ് ഈ സംഘത്തെ ഒന്ന് ചേര്‍ത്തത്. അതിനാല്‍ തന്നെ സിനിമ എടുക്കുക, അത് ആളുകളില്‍ എത്തിക്കുക എന്നത് തന്നെയാണ് ലക്ഷ്യം. ആദിത്യ നേരത്തെ തന്നെ സംവിധായികയായി ഒരു പ്രൊഡക്ഷന്‍ ചെയ്യണം എന്ന ആഗ്രഹം പ്രകടപ്പിച്ചിരുന്നു. ഒരു നല്ല സബ്ജക്ടാണ് ആദിത്യ മുന്നോട്ട് വച്ചത്. കൂടുതല്‍‌ ചര്‍ച്ചയിലൂടെ അത് ഒരു സിനിമയായി ഉരുത്തിരിയുകയായിരുന്നു. ഈ കൂട്ടായ്മയിലെ എല്ലാവരും അവരുടെതായ കൂട്ടിച്ചേര്‍ക്കലുകള്‍ ഇതില്‍ നടത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയാണ് ഈ ചിത്രം ഉണ്ടാക്കിയത്. 

പ്രൊഡ്യൂസര്‍മാരും ഈ സംഘത്തില്‍ നിന്ന് തന്നെ, ഈ സംഘത്തിന്‍റെ കഴിവുകളാണ് സിനിമയില്‍ എന്നാല്‍ ചില ടെക്നിക്കല്‍ സപ്പോര്‍ട്ട് മിക്സിംഗിലും മറ്റും പുറത്ത് നിന്നും ചെയ്യേണ്ടി വരും. അതൊന്നും ഫ്രീയായി നടക്കില്ലല്ലോ. അതിന്‍റെ ചിലവ് വഹിക്കാം എന്ന് പറഞ്ഞാണ് അതുൽ സിംഗും, ന്യൂട്ടൺ തമിഴരശനും ഈ സിനിമയിലേക്ക് വരുന്നത്. അതിന് ശേഷമാണ് ദേവന്‍ എന്ന മുഖ്യവേഷം അടക്കം വികസിക്കുന്നതും അത് അതുലിലേക്ക് എത്തുന്നതും.  

കഥയെ കണ്ടെത്തിയത് വാര്‍ത്തകളില്‍ നിന്നും

വളരെ സെന്‍സെറ്റീവായ വിഷയം എന്നതല്ല ചിത്രം. സമൂഹത്തില്‍ നിരന്തരം നടക്കുന്ന കാര്യങ്ങള്‍ അവ സംബന്ധിച്ച വാര്‍ത്തകള്‍ ഇവയില്‍ നിന്നാണ് ഈ ആശയം രൂപപ്പെട്ടത് എന്ന് സംവിധായിക ആദിത്യ  ബേബി പറയുന്നു. മദ്ധ്യവയസ്കന്‍ ഒരു പശുവിനെ ലൈംഗികമായി ഉപദ്രവിച്ചു എന്നതടക്കം വാര്‍ത്തകള്‍ ഇതിലേക്ക് നയിച്ചിട്ടുണ്ട്. നിരന്തരമായ ചര്‍ച്ചകളാണ് സിനിമയെ ഉണ്ടാക്കിയത്.

ഐഫോണില്‍ ഒരു സിനിമ സംഭവിക്കുന്നു

ഐഫോണില്‍ എടുത്ത ചലച്ചിത്രം എന്ന നിലയില്‍ ഇപ്പോള്‍‌  "ക്യുപ്പിഡ് സോ ദ സ്റ്റാർ" ചിത്രത്തിന് പ്രചാരം ലഭിക്കുന്നുണ്ട്. എന്നാല്‍ അത്തരം ഒരു സവിശേഷത വച്ചായിരുന്നില്ല ഐഎഫ്എഫ്കെയില്‍ അടക്കം ചിത്രത്തെ അയച്ചത്. ഐഎഫ്എഫ്കെയില്‍ സെലക്ട് ചെയ്യുന്നത് വരെ അത് ഒരു കാര്യമായി ഞങ്ങളും കണ്ടിരുന്നില്ല. ചിത്രത്തിന് പിന്നില്‍ ഒരു സംഘമായി പ്രവര്‍ത്തിച്ചു അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതൊരു വലിയ ബജറ്റ് ചിത്രം അല്ലല്ലോ അതിന്‍റെ പരിമിതികള്‍ കൂടിയാകാം ഇത്തരം ഒരു രീതിയിലേക്ക് പടം ചിത്രീകരിക്കുന്നതിലേക്ക് എത്തിയത്. ഫോണ്‍ എന്നത് ഇപ്പോള്‍ എല്ലാവരുടെ കൈയ്യിലും ഉള്ളതാണ് അതില്‍ ഒരു സിനിമ ചിത്രീകരണം ശ്രമകരമാണ്. നമ്മുക്ക് ആവശ്യമായ സീനുകള്‍ക്ക് വേണ്ടി ഏറെ പ്രയത്നിക്കേണ്ടിവരും. അതെല്ലാം ഈ ചിത്രത്തില്‍‌ നിന്നും ലഭിക്കുന്ന അനുഭവമാണ്.

ഐഎഫ്എഫ്കെ വേദിയില്‍‌

ഞങ്ങള്‍ ഡെലിഗേറ്റായി വന്ന വേദിയിലേക്ക് വീണ്ടും ചിത്രവുമായി വരാന്‍‌ സാധിക്കുന്നത് വലിയൊരു നേട്ടമായി ഞങ്ങള്‍ കരുതുന്നുണ്ട്. കാരണം സിനിമയില്‍ മാത്രം ബന്ധപ്പെട്ടിരിക്കുന്ന വിദ്യാര്‍‌ത്ഥികളായിരുന്ന ഒരു കൂട്ടം ഒരു സിനിമ എടുത്ത്, നവഗതയായ സംവിധായികയുടെ ചിത്രം ഇത്തരം ഒരു വേദിയില്‍ എത്തുക എന്നത് വലിയ കാര്യമാണ്. ഐഎഫ്എഫ്കെ ഞങ്ങള്‍ക്ക് വലിയ വേദി തുറന്നു തന്നിട്ടുണ്ട്. കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ അടക്കം ഉണ്ടാക്കിയ സിനിമ ബന്ധങ്ങള്‍ തുണച്ചിട്ടുണ്ട്. ഞങ്ങളുടെ സിനിമയില്‍ ഒരു പരിചിത മുഖം എന്നത് അച്യുതന്‍ ചേട്ടനാണ് എന്നാല്‍ ചേട്ടന്‍ നീലമുടി മുതല്‍ തന്നെ ഞങ്ങള്‍ക്കൊപ്പമുണ്ട്. വലിയൊരു സിനിമ കൂട്ടായ്മയുടെ ഭാഗമാണ് അച്യുതേട്ടനെ പോലുള്ളവര്‍‌ അവരില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് പോലെയുള്ളയിടത്ത് നിന്നും, അത് കാസര്‍കോട് എന്തെങ്കിലും പിന്നോക്കം എന്ന നിലയില്‍ പറയുന്നതല്ല ഒരു നവാഗതയുടെ ചിത്രം ഐഎഫ്എഫ്കെ പോലെയൊരു വേദിയില്‍ എത്തുക വലിയ കാര്യം തന്നെയല്ല. പുതിയ ഊര്‍ജ്ജവും പുതിയ പദ്ധതികളുമായി സിനിമ രംഗത്ത് ഞങ്ങള്‍ സജീവമായി ഉണ്ടാകും.

'അപ്പുറം'- ''എന്നെ ജീവിപ്പിച്ചെടുക്കാൻ ചെയ്‍ത സിനിമ''- ഇന്ദു അഭിമുഖം

'പാത്ത് ഒരു എക്സ്പെരിമെന്‍റല്‍ മോക്യുമെന്‍ററി'; സംവിധായകനുമായി അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios