ബ്രിട്ടനിലെത്തിയ ഖത്തർ അമീറിന് രാജകീയ സ്വീകരണം; പ​ര​മോ​ന്ന​ത ബ​ഹു​മ​തി സമ്മാനിച്ച് ചാ​ള്‍സ് രാ​ജാവ്

ചാള്‍സ് മൂന്നാമന്‍ രാജാവും പത്നിയും നടത്തിയ വിരുന്നിലും അമീറും പത്നിയും പങ്കെടുത്തു. 

qatar amir received royal reception in UK

ലണ്ടന്‍: രണ്ടു ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് വന്‍ സ്വീകരണം. തിങ്കളാഴ്ച വൈകിട്ടോടെ ബ്രിട്ടീഷ് വ്യോമസേന യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് അമീറിനെയും പത്നിയെയും വരവേറ്റത്.

ചൊവ്വാഴ്ച അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കും പത്നി ശൈ​ഖ ജ​വ​ഹ​ർ ബി​ൻ​ത് ഹ​മ​ദ് ബി​ൻ സു​ഹൈം ആ​ൽ​ഥാ​നി​ക്കും ചാള്‍സ് രാജാവിന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. റോ​യ​ല്‍ ഹോ​ര്‍സ് ഗ്വാ​ര്‍ഡ് അ​റീ​ന​യി​ല്‍ ചാ​ള്‍സ് മൂ​ന്നാ​മ​ന്‍ രാ​ജാ​വും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​ര്‍ സ്റ്റാ​ര്‍മ​റും ചേ​ർ​ന്നാ​ണ് അ​മീ​റി​നെ സ്വീ​ക​രി​ച്ച​ത്. രാജകീയ സ്വീകരണത്തില്‍ മന്ത്രിമാര്‍, പ്രഭുക്കള്‍, സൈനിക ജനറലുമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു. ഖത്തറിന്‍റെയും ബ്രിട്ടന്‍റെയും ദേശീയ ഗാനം ഉയര്‍ന്ന സ്വീകരണത്തിന് ശേഷം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. 

qatar amir received royal reception in UK

പിന്നീട് ബ​ക്കി​ങ് ഹാം ​കൊ​ട്ടാ​ര​ത്തി​ലേ​ക്ക് അ​മീ​റി​​നെ​യും പ​ത്നി​യെ​യും പ​ര​മ്പ​രാ​ഗ​ത രാ​ജ​കീ​യ വാ​ഹ​ന​ത്തി​ൽ ആ​ന​യി​ച്ചു. ബ്രി​ട്ട​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഗ്രാ​ൻ​ഡ്​ നൈ​റ്റ് ഓ​ഫ് ദ ​ഓ​ര്‍ഡ​ര്‍ ചാ​ള്‍സ് മൂ​ന്നാ​മ​ന്‍ രാ​ജാ​വ് അ​മീ​റി​ന് സ​മ്മാ​നി​ച്ചു. ഖ​ത്ത​റി​ന്റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഫൗ​ണ്ടേ​ഴ്സ് സോ​ര്‍ഡ് അ​മീ​ര്‍ ചാ​ള്‍സ് രാ​ജാ​വി​നും കൈ​മാ​റി. വന്‍ വരവേല്‍പ്പാണ് ബ്രിട്ടനില്‍ ഖത്തര്‍ അമീറിന് ലഭിച്ചത്. 

qatar amir received royal reception in UK

ചാ​ൾ​സ് രാ​ജാ​വും രാ​ജ്ഞി കാ​മി​ല​യും ബ​ക്കി​ങ് ഹാം ​പാ​ല​സി​ൽ ഒ​രു​ക്കി​യ വി​രു​ന്നി​ലും അ​മീ​റും പ​ത്നി​യും പ​​ങ്കെ​ടു​ത്തു. വി​ല്യം രാ​ജ​കു​മാ​ര​നും കാ​ത​റി​ൻ രാ​ജ​കു​മാ​രി​യും അ​മീ​റി​ന് സ്വീ​ക​ര​ണം ന​ൽ​കിയിരുന്നു. വെ​സ്റ്റ്മി​നി​സ്റ്റ​ർ കൊ​ട്ടാ​ര​ത്തി​ൽ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളു​മാ​യി അ​മീ​ർ സം​സാ​രി​ച്ചു. 

qatar amir received royal reception in UK

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios