പുഷ്‌പ 2 റിലീസ്: ഹൈദരാബാദിൽ പൊലീസ് ലാത്തിവീശി; തിരക്കിൽപെട്ട് പരുക്കേറ്റ കുട്ടിയുടെ നില ഗുരുതരം

ബെംഗളൂരുവിൽ പുഷ്പ 2 എന്ന അല്ലു അർജുൻ ചിത്രം നാളെ രാവിലെ ആറ് മണിക്ക് റിലീസ് ചെയ്താൽ മതിയെന്ന് കർണാടക ഡിജിപിയുടെ ഉത്തരവ്

Pushpa 2 release police fans clash at Hyderabad injured child in critical condition

ബെംഗളൂരു: പുഷ്പ 2 എന്ന അല്ലു അർജുൻ ചിത്രം പ്രീമിയർ ഷോ കാണാൻ ഹൈദരാബാദിലെ സന്ധ്യ തീയറ്ററിന് മുന്നിലെത്തിയ ആരാധകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. തടിച്ച് കൂടിയ ജനക്കൂട്ടത്തിന് നേരെ പോലിസ് ലാത്തിച്ചാർജ് നടത്തി. തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടി ബോധം കെട്ട് വീണു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറയുന്നു. രാത്രി 11 മണിക്കാണ് ഹൈദരാബാദിൽ ആദ്യ ഷോ ആരംഭിച്ചത്.

അതിനിടെ  ബെംഗളൂരുവിൽ നാളെ രാവിലെ നാല് മണിക്ക് റിലീസ് ചെയ്യില്ല. എല്ലാ മെട്രോ നഗരങ്ങളിലും പുലർച്ചെ 4 മണിക്ക് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു അണിയറക്കാരുടെ പ്രഖ്യാപനം. എന്നാൽ ബെംഗളൂരുവിൽ പുലർച്ചെയുള്ള റിലീസിന് കർണാടക ഡിജിപി അനുമതി നിഷേധിച്ചു. എല്ലാ തിയേറ്ററുകളോടും നാളെ രാവിലെ ആറ് മണിക്ക് സിനിമ റിലീസ് ചെയ്യാൻ ഉത്തരവിട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios