ഫ്രീ ടിക്കറ്റിൽ ഷാർജ നിവാസിക്ക് സ്വന്തമായത് 25 മില്യൺ ദിർഹം ബി​ഗ് ടിക്കറ്റ് ​ഗ്രാൻഡ് പ്രൈസ്

അടുത്ത ലൈവ് ഡ്രോയിൽ 30 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാം.

Sharjah resident wins big ticket series 269 grand prize

ബി​ഗ് ടിക്കറ്റ് സീരീസ് 269 നറുക്കെടുപ്പിൽ 25 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയത് അരവിന്ദ് അപ്പുക്കുട്ടൻ. ഷാർജയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയ അരവിന്ദിന്റെ ബി​ഗ് ടിക്കറ്റിലുള്ള വിശ്വാസം ഒടുവിൽ ഭാ​ഗ്യവർഷമായി മാറി. 20 സുഹൃത്തുക്കൾക്കൊപ്പം രണ്ടു വർഷമായി തുടർച്ചയായി അരവിന്ദ് ടിക്കറ്റ് എടുക്കുന്നുണ്ട്. ആദ്യമായി ഫ്രീ ടിക്കറ്റിലൂടെ ഭാ​ഗ്യം സ്വന്തമാക്കാനായി എന്നതും ഈ വിജയത്തിന്റെ പ്രത്യേകതയാണ്.

"ഞാൻ വല്ലാത്ത ത്രില്ലിലാണ്. സ്വപ്നം യാഥാർത്ഥ്യമായത് പോലെ തോന്നുന്നു. രണ്ടു വർഷമായി ഞാൻ സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഇപ്പോഴും ​ഗ്രാൻഡ് പ്രൈസ് എനിക്കാണ് എന്നത് ഉൾക്കൊള്ളാൻ ആയിട്ടില്ല. ലോണുകൾ അടച്ചു തീർക്കാൻ തുക ഉപയോ​ഗിക്കും. ബാക്കി ഭാവിക്കായി കരുതിവെക്കും. ബി​ഗ് ടിക്കറ്റ് കളിക്കുന്ന എല്ലാവരോടും എനിക്കുള്ള സന്ദേശം ഇതാണ് - പരിശ്രമം ഉപേക്ഷിക്കരുത്. തുട‍ർച്ചയായി ശ്രമിക്കൂ, ഭാ​ഗ്യാന്വേഷണം തുടരൂ."

ഡിസംബറിൽ വലിയ സമ്മാനങ്ങളാണ് ബി​ഗ് ടിക്കറ്റ് കളിക്കുന്നവരെ കാത്തിരിക്കുന്നത്. അടുത്ത ലൈവ് ഡ്രോയിൽ 30 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാം. മാത്രമല്ല ആഴ്ച്ചതോറും 1 മില്യൺ ദിർഹം വീതം നേടാം. ഡിസംബർ ഒന്ന് മുതൽ 25 വരെ ഒറ്റത്തവണ ഒരുമിച്ച് രണ്ട് ടിക്കറ്റുകൾ വാങ്ങാം, ഇത് ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരം നൽകും. ജനുവരി മൂന്നിന് തെരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് ബി​ഗ് വിൻ കോൺടെസ്റ്റിൽ പങ്കെടുക്കാം. AED 20,000 മുതൽ AED 150,000 വരെ സമ്മാനങ്ങൾ നേടാം. ജനുവരി മൂന്നിനുള്ള നറുക്കെടുപ്പിൽ ഒരു മസെരാറ്റി ​ഗ്രെക്കാലെ കാർ നേടാനുമാകും.

ടിക്കറ്റുകൾ വാങ്ങാൻ സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകൾ സന്ദർശിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios