ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററില്‍ തീപിടിത്തം; ആറ് പേര്‍ക്ക് പരിക്ക്

അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന അംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി.

gulf news Six injured as fire breaks out in commercial centre in oman rvn

മസ്‌കറ്റ്: ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈല്‍ വിലായത്തിലെ കൊമേഴ്‌സ്യല്‍ സെന്ററിലാണ് തീപിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന അംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തില്‍ നിന്ന് ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. പരിക്കേറ്റ ആറുപേര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം നല്‍കിയ ശേഷം ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Read Also -  അബുദാബിയിലെ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണത്തിന് 2.25 കോടി രൂപ സംഭാവന നല്‍കി യൂസഫലി

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 14,529 പ്രവാസികൾ അറസ്റ്റിലായി

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ ഒരാഴ്ചക്കിടയിൽ 14,529 പ്രവാസി നിയമ ലംഘകരെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 8,512 ഇഖാമ നിയമ ലംഘകരും 3,959 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,058 തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു.

അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 898 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 63 ശതമാനം യമനികളും 36 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 64 പേരെ സൗദി സുരക്ഷാ വകുപ്പുകള്‍ പിടികൂടി. തൊഴിൽ - താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസ സൗകര്യം ഒരുക്കിയതിനും 23 പേരെ പിടികൂടി.

ഇതുവരെ അറസ്റ്റിലായ, 34,067 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിനായി അധികാരികൾ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യലയങ്ങളിലേക്ക് മാറ്റുകയും നടപടികൾ സ്വീകരിച്ചു വരികയുമാണ്. ഇവരിൽ 1,854 പേരെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ മാറ്റുകയും 9,494 പേരെ നാടുകടത്തുകയും ചെയ്തു.

സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗത സൗകര്യങ്ങളോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നതും ഗുരുതരമായ കുറ്റമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios