ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കം; പ്രശ്നപരിഹാരത്തിന് കൂടുതൽ സമയം വേണം; കേരളം സുപ്രീംകോടതിയിൽ
ഓർത്തഡോക്‌സ് യാക്കോബായ തർക്കം പ്രശ്‌നം രമ്യമായി പരിഗണിക്കാൻ സമയം വേണമെന്ന് കേരളം.
ദില്ലി: ഓർത്തഡോക്‌സ് യാക്കോബായ തർക്കം പ്രശ്‌നം രമ്യമായി പരിഗണിക്കാൻ സമയം വേണമെന്ന് കേരളം. ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ. സംസ്ഥാന ആഭ്യന്തര സെക്രട്ടറി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. തർക്കത്തിൽ ഉള്ള പള്ളികൾ ഏറ്റെടുത്ത് നൽകുന്നത് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നും കേരളം കോടതിയിൽ അറിയിച്ചു.