സന്ദർശന വിസയിലെത്തിയ ഇന്ത്യക്കാരൻ റിയാദിൽ മരിച്ചു
വിസിറ്റിങ് വിസയിലാണ് ഇദ്ദേഹം റിയാദിലെത്തിയത്.
റിയാദ്: ബിസിനസ് വിസിറ്റിങ് വിസയിൽ റിയാദിൽ എത്തിയ ആന്ധ്ര പ്രദേശ് വിശാഘപട്ടണം സ്വദേശി ഗംഗാധര റാഹു (64) ദാറുൽ ശിഫ ആശുപത്രിയിൽ മരിച്ചു.
പിതാവ്: സുരണ (പരേത), മാതാവ്: സീതാമ്മ (പരേത), ഭാര്യ: സത്യവതി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനാവശ്യമായ നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Read Also - ശമ്പളം നാട്ടിലേക്ക് അയച്ച് മടങ്ങുന്നതിനിടെ അപകടം; വാഹനം റോഡിന്റെ എതിർവശത്തെ ബസിലിടിച്ച് പ്രവാസി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം