അക്കൗണ്ട് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തതാണോ? അവസരം നൽകി എസ്ബിഐ
മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കൾക്ക് വ്യക്തിഗത വിശദാംശങ്ങൾ മാറ്റാൻ അവസരം നൽകുന്നു. മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്.
എസ്‌ബിഐ ഉപഭോക്താക്കൾ തങ്ങളുടെ ബാങ്ക് ശാഖയിൽ രണ്ട് ഫോമുകൾ പൂരിപ്പിച്ച് നൽകേണ്ട ആവശ്യകതയുണ്ട്. അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാനും കെവൈസി അപ്ഡേറ്റ് ആയിരിക്കാനും ഇതുപകരിക്കും. മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാനും ബാങ്കിൽ നിന്ന് പ്രധാനപ്പെട്ട അറിയിപ്പുകളും അലേർട്ടുകളും നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വ്യക്തിഗത രേഖകൾ കൂടി നൽകേണ്ടതാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ നിർദേശം അനുസരിച്ച്, എസ്ബിഐ ബ്രാഞ്ചിൽ മൊബൈൽ നമ്പർ മാറ്റുന്നതിനുള്ള ഔദ്യോഗികമായി സമർപ്പിക്കേണ്ട ഡോക്യുമെന്റുകളുടെ ലിസ്റ്റ് ഇനിപ്പറയുന്നവയാണ്.
- പാസ്പോർട്ട്
- ലൈസൻസ്
- വോട്ടർ ഐഡി കാർഡ്
- ആധാർ
- MNREGA കാർഡ്
- ദേശീയ ജനസംഖ്യാ രജിസ്റ്റർ നൽകിയ കത്ത്
മൊബൈൽ നമ്പർ മാറ്റുന്നതിന്, അടുത്തുള്ള എസ്ബിഐ ബ്രാഞ്ച് സന്ദർശിക്കുക. ഫോം പൂരിപ്പിച്ച് നൽകിയ ശേഷം രേഖകൾ സമർപ്പിക്കുക. പരിശോധനയ്ക്ക് ശേഷം, ബാങ്ക് അക്കൗണ്ടുമായി മൊബൈൽ നമ്പർ ബാങ്ക് ലിങ്ക് ചെയ്യും. അപ്‌ഡേറ്റിന്റെ വിശദാംശങ്ങൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് എസ്എംഎസ് ആയി ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം