'ആംബുലൻസിലും മകളെ ക്രൂരമായി മർദിച്ചു, യൂട്യൂബ് വീഡിയോയിൽ പറഞ്ഞത് രാഹുൽ എഴുതി നൽകിയത്'; യുവതിയുടെ പിതാവ്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുലിനെതിരെ കൂടുത വെളിപ്പെടുത്തലുമായി യുവതിയുടെ പിതാവ്. ആംബുലന്‍സിൽ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് പിതാവ്.

Pantheerankavu domestic violence case latest updates Rahul assaulted her in ambulance woman father with serious allegation

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ പ്രതിയായ രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പറവൂര്‍ സ്വദേശിനിയായ യുവതിയുടെ പിതാവ്. ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും ആംബുലന്‍സിൽ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആംബുലന്‍സിൽ സ്ട്രച്ചറിൽ കിടക്കുമ്പോള്‍ രോഗിയാണെന്ന പരിഗണന പോലും നൽകാതെയാണ് മകളെ അവൻ മര്‍ദിച്ചത്. ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറായിരുന്നില്ല. ആദ്യത്തെ കേസിന് പിന്നാലെ ഒത്തുതീര്‍പ്പിന് വന്ന് മോഹന വാഗ്ദാനങ്ങള്‍ നൽകി മകളെ മയക്കുകയായിരുന്നു. പിന്നീട് മകളെ അവര്‍ക്ക് കിട്ടിയശേഷം തനിസ്വഭാവം പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചത്.

മകള്‍ യൂട്യൂബിൽ ഇട്ട വീഡിയോ രാഹുൽ എഴുതി നൽകിയതാണ്. ഇനിയും ഇത് തുടരാനാകില്ല. കൊലപാതക ശ്രമമാണ് രാഹുൽ നടത്തിയത്. ഇനി കേസുമായി മുന്നോട്ട് പോകും. അന്ന് ഗത്യന്തരമില്ലാതെയാണ് കേസ് പിന്‍വലിക്കേണ്ടിവന്നത്. മകളും ഇപ്പോള്‍ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. ആദ്യ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണം.അന്ന് പൊലീസ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ശക്തമായിരുന്നു.

കോടതിക്കും ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു. കൊലപാതക ശ്രമമാണ് നടന്നത്. മറ്റൊരു വിവാഹം കഴിച്ച് ഡിവോഴ്സ് ചെയ്തിട്ടില്ല. ഇതിനുപുറമെ തന്‍റെ മകളെ അവൻ ക്രൂരമായി മര്‍ദ്ദിച്ചു. ഇനിയൊരിക്കലും അവനോടൊപ്പം ജീവനക്കാൻ അവള്‍ തയ്യാറായല്ല. അത്രയ്ക്കും ഫ്രോഡായിട്ടുള്ള ഒരു വ്യക്തിയുമായി ജീവനക്കാൻ അവള്‍ക്ക് താത്പര്യമില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

ഭക്ഷണത്തിൽ ഉപ്പുപോരെന്ന് പറഞ്ഞ് രാഹുൽ ക്രൂരമായി മർദ്ദിച്ചു; ഒന്നിച്ചുകഴിയാൻ താൽപര്യമില്ലെന്ന് യുവതിയുടെ മൊഴി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയുടെ പരാതിയില്‍ രാഹുൽ ജയിലില്‍; റിമാൻഡ് ചെയ്ത് കോടതി

Latest Videos
Follow Us:
Download App:
  • android
  • ios