ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നത് ആദ്യമായാണോ? എന്തൊക്കെ രേഖകൾ നൽകണം എന്നറിയാം
മുന്‍നിര ബാങ്കുകള്‍ ഉള്‍പ്പെടെ മിക്ക ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് അപേക്ഷയ്ക്കൊപ്പം ആവശ്യപ്പെടുന്ന ചില പൊതുവായ രേഖകളുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം...
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇന്ന് വളരെ കൂടുതലാണ്. എന്നാൽ ഇതുവരെ ക്രെഡിറ്റ് കാർഡ് എടുക്കാത്ത വ്യക്തിയാണെങ്കിൽ എങ്ങനെ പുതിയ ക്രെഡിറ്റ് കാർഡ് എടുക്കാം എന്നറിയാം. മുന്‍നിര ബാങ്കുകള്‍ ഉള്‍പ്പെടെ മിക്ക ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് അപേക്ഷയ്ക്കൊപ്പം ആവശ്യപ്പെടുന്ന ചില പൊതുവായ രേഖകളുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം...
ശമ്പള വരുമാനക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനാവശ്യമായ രേഖകള്‍
ഐഡന്‍റിറ്റി പ്രൂഫ് (ചുവടെയുള്ള ഏതെങ്കിലും ഒന്ന്)
* ആധാര്‍ കാര്‍ഡ്
* പാന്‍ കാര്‍ഡ്
* ഡ്രൈവിംഗ് ലൈസന്‍സ്
* വോട്ടര്‍ ഐഡി കാര്‍ഡ്
* പാസ്പോര്‍ട്ട്
വിലാസം തെളിയിക്കുന്ന രേഖ (ചുവടെയുള്ള ഏതെങ്കിലും ഒന്ന്)
* വൈദ്യുതി ബില്‍
* റേഷന്‍ കാര്‍ഡ്
* പാസ്പോര്‍ട്ട്
* ഡ്രൈവിംഗ് ലൈസന്‍സ്
* ടെലിഫോണ്‍ ബില്‍
* രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്
* വോട്ടര്‍ ഐ.ഡി
വരുമാനം തെളിയിക്കുന്ന രേഖ (ചുവടെയുള്ള ഏതെങ്കിലും ഒന്ന്)
* ഏറ്റവും പുതിയ പേസ്ലിപ്പ്
* ഫോം 16
* ആദായ നികുതി (ഐടി) റിട്ടേണ്‍
പ്രായം തെളിയിക്കുന്ന രേഖ (ചുവടെയുള്ളവയില്‍ ഏതെങ്കിലും ഒന്ന്)
* പത്താം ക്ലാസ് സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്
* ജനന സര്‍ട്ടിഫിക്കറ്റ്
* പാസ്പോര്‍ട്ട്
* വോട്ടര്‍ ഐഡി കാര്‍ഡ്
പാന്‍ കാര്‍ഡ് ഫോട്ടോകോപ്പി
ഫോം 60
സ്ഥിരതാമസക്കാരായ സ്വയം തൊഴില്‍ ചെയ്യുന്ന ബിസിനസുകാര്‍ക്ക് / പ്രൊഫഷണലുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍
ഐഡന്‍റിറ്റി പ്രൂഫ് (ചുവടെയുള്ള ഏതെങ്കിലും ഒന്ന്)
* ആധാര്‍ കാര്‍ഡ്
* പാന്‍ കാര്‍ഡ്
* ഡ്രൈവിംഗ് ലൈസന്‍സ്
* വോട്ടര്‍ ഐഡി കാര്‍ഡ്
* പാസ്പോര്‍ട്ട്
വിലാസം തെളിയിക്കുന്ന രേഖ (ചുവടെയുള്ള ഏതെങ്കിലും ഒന്ന്)
* വൈദ്യുതി ബില്‍
* റേഷന്‍ കാര്‍ഡ്
* പാസ്പോര്‍ട്ട്
* ഡ്രൈവിംഗ് ലൈസന്‍സ്
* ടെലിഫോണ്‍ ബില്‍
* കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്
* വോട്ടര്‍ ഐ.ഡി
വരുമാനം തെളിയിക്കുന്ന രേഖ (ചുവടെയുള്ള ഏതെങ്കിലും ഒന്ന്)
* ആദായ നികുതി റിട്ടേണുകള്‍
* സാക്ഷ്യപ്പെടുത്തിയ സാമ്പത്തിക രേഖകളും
* ബിസിനസ്സിന്‍റെ വിവരങ്ങള്‍
* പാന്‍ കാര്‍ഡ്
പ്രായം തെളിയിക്കുന്ന രേഖ (ചുവടെയുള്ളവയില്‍ ഏതെങ്കിലും ഒന്ന്)
* പത്താം ക്ലാസ് സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്
* ജനന സര്‍ട്ടിഫിക്കറ്റ്
* പാസ്പോര്‍ട്ട്
* വോട്ടര്‍ ഐഡി കാര്‍ഡ്