വയനാടിനൊപ്പം നിൽക്കും, സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ

വീട് നഷ്‌ടമായി ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് താൽക്കാലിക ഷെൽട്ടറുകൾ, കിടക്കകൾ, വസ്ത്രങ്ങൾ എന്നിവയും ഒരുക്കും. ഉപജീവന മാർഗം കണ്ടെത്താൻ തൊഴിൽ പരിശീലനം നൽകും,

Reliance foundation announces on-ground relief for landslide-hit communities of Wayanad

യനാട് മേപ്പാടിയിലെ മുണ്ടക്കൈ ഒരു ദുരന്ത ഭൂമിയായി മാറിയിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഉറ്റവരെ നഷ്‍ടപ്പെട്ടത്. വയനാടിനായി ലോകത്തിന്റെ വിവിധ കോണിലുള്ളവർ പോലും ഒന്നിക്കുകയാണ്. ഇപ്പോഴിതാ ദുരിതബാധിതർക്ക് സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തര സഹായം,  ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

വയനാട്ടിൽ സംഭവിച്ച ദുരന്തം ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. അങ്ങേയറ്റം ദുഃഖകരമായ ഈ സമയത്ത്, ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരുടെ ഓരോരുത്തരുടെയും വേദന ഞങ്ങൾ മനസിലാക്കുന്നു. ദുഷ്‌കരമായ ഈ സമയത്ത് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഞങ്ങളും നിലകൊള്ളുന്നുവെന്ന് റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി പറഞ്ഞു

ഇതിന്റെ ഭാഗമായി റിലയൻസ് ഫൗണ്ടേഷൻ്റെ ദുരന്തനിവാരണ സംഘം സംസ്ഥാന അധികാരികളുമായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായും (എസ് ഡി എം എ) ചേർന്ന് പ്രവർത്തിക്കും. ദുരിതബാധിത മേഖലയിലെ ക്യാമ്പുകളിലേക്ക് ആവശ്യമായ പാൽ, പഴങ്ങൾ തുടങ്ങിയ പോഷക ആഹാരങ്ങൾ, അടുക്കളയിലേക്ക് ആവശ്യമായ റേഷൻ, പാത്രങ്ങൾ ഉൾപ്പെടെയുള്ള  മറ്റ് അവശ്യസാധനങ്ങൾ എന്നിവ വിതരണം ചെയ്യും. അടിസ്ഥാന സൗകര്യങ്ങളും റിലയൻസ് ഒരുക്കും. വെള്ളം, ടോയ്‌ലറ്ററികൾ, അവശ്യ ശുചിത്വ വസ്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടും. 

വീട് നഷ്‌ടമായി ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് താൽക്കാലിക ഷെൽട്ടറുകൾ, കിടക്കകൾ, വസ്ത്രങ്ങൾ എന്നിവയും ഒരുക്കും. ഉപജീവന മാർഗം കണ്ടെത്താൻ തൊഴിൽ പരിശീലനം നൽകും, കൃഷിക്ക് പിന്തുണ നൽകും.   ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ആവശ്യമായതൊക്കെ നൽകും, പുസ്തകങ്ങളും കളിപ്പാട്ടങ്ങളും നൽകും. ക്യാമ്പുകളിൽ ഉള്ളവർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ടവറുകൾ സ്ഥാപിക്കുന്നതിനൊപ്പം  ജിയോ ഭാരത് ഫോണുകൾ നൽകും. ദുരന്ത ബാധിതർക്ക് ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകും, ഒപ്പം കമ്മ്യൂണിറ്റി ഹീലിംഗ് സെന്ററുകളും തുടങ്ങും.
 

Latest Videos
Follow Us:
Download App:
  • android
  • ios