അദാനിക്ക് കിട്ടിയത് എട്ടിന്റെ പണി, ആസ്തി കുത്തനെ ഇടിഞ്ഞു, ഓഹരി വിപണിയിലും കൂപ്പുകുത്തി, നഷ്ടം 2.25 ലക്ഷം കോടി

ഫോർബ്‌സിൻ്റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ഗൗതം അദാനിയുടെ ആസ്തിയിൽ 10.5 ബില്യൺ ഡോളറിൻ്റെ ഗണ്യമായ കുറവുണ്ടായി. പുതിയ സംഭവവികാസങ്ങൾ അദാനി ഗ്രൂപ്പ് കമ്പനികളുടെ ക്രെഡിറ്റ് നിലയെ പ്രതികൂലമായി ബാധിക്കുമെന്ന് മൂഡീസ് റേറ്റിംഗ് അറിയിച്ചു. 

Adani companies share fall after bribery accusation

മുംബൈ: പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കും മറ്റ് ഏഴ് പേർക്കുമെതിരെ യുഎസിൽ കൈക്കൂലി, തട്ടിപ്പ് ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില 20% വരെ കുത്തനെ ഇടിഞ്ഞു. സോളാർ എനർജി കരാറുകൾ നേടിയെടുക്കുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക്  കൈക്കൂലി നൽകിയതായി യുഎസ് അധികൃതർ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഓഹരി വിപണിയിൽ അദാനി കമ്പനികൾ വൻ തിരിച്ചടി നേരിടുന്നത്. 

 2023-ൽ ഹിൻഡൻബർഗ് സംഭവത്തിന് ശേഷം അദാനി ഓഹരികൾ ഏറ്റവും മോശമായ തിരിച്ചടിയാണ് നേരിടുന്നത്. മുൻനിര കമ്പനിയായ അദാനി എൻ്റർപ്രൈസസിൻ്റെ ഓഹരി മൂല്യത്തിൽ 20% കുത്തനെ ഇടിഞ്ഞു. അദാനി എനർജി സൊല്യൂഷൻസിന് സമാനമായ ഇടിവ് നേരിട്ടു. അദാനി ഗ്രീൻ എനർജി 19.17%, അദാനി ടോട്ടൽ ഗ്യാസ് 18.14%, അദാനി പവർ 17.79%, അദാനി പോർട്ട്സ് 15%  ഇടിഞ്ഞു. അംബുജ സിമൻ്റ്‌സ്  14.99%, എസിസി 14.54%, എൻഡിടിവി 14.37% ഇടിഞ്ഞു, അദാനി വിൽമർ 10%  എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്. മുഴുവൻ അദാനി ഓഹരികളുടെയും മൊത്തം വിപണി മൂല്യം ഏകദേശം 2.25 ലക്ഷം കോടി രൂപ കുറഞ്ഞ് 12 ലക്ഷം കോടി രൂപയായിലെത്തി. 

Read More.... 'കൊവിഡ് വാക്സിൻ കൈകാര്യം ചെയ്തതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണം'; പ്രധാനമന്ത്രിയോട് കെ വി തോമസ്

ഫോർബ്‌സിൻ്റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ഗൗതം അദാനിയുടെ ആസ്തിയിൽ 10.5 ബില്യൺ ഡോളറിൻ്റെ ഗണ്യമായ കുറവുണ്ടായി. പുതിയ സംഭവവികാസങ്ങൾ അദാനി ഗ്രൂപ്പ് കമ്പനികളുടെ ക്രെഡിറ്റ് നിലയെ പ്രതികൂലമായി ബാധിക്കുമെന്ന് മൂഡീസ് റേറ്റിംഗ് അറിയിച്ചു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios