ക്വിക്കർ 2000 ജീവനക്കാരെ പിരിച്ചുവിട്ടു; പ്രധാന സേവനം അവസാനിപ്പിച്ചു

  • 2000 ജീവനക്കാരെ ക്വിക്കർ പിരിച്ചുവിട്ടു. 
  • കാറുകൾ, ബൈക്കുകൾ, തൊഴിൽ തുടങ്ങിയ സേവന മേഖലയിൽ നിന്നെല്ലാം കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
Quikr dismissed 2000 employees

ബെംഗളൂരു: കമ്പനി നൽകുന്ന ഒരു പ്രധാന സേവനം അവസാനിപ്പിച്ച ക്വിക്കർ, കമ്പനിയിലെ രണ്ടായിരം ജീവനക്കാരെ പിരിച്ചുവിട്ടു. എത്ര ജീവനക്കാരെ പിരിച്ചുവിട്ടെന്ന് സ്ഥിരീകരിച്ചില്ലെങ്കിലും ജീവനക്കാരെ ഒഴിവാക്കിയെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അറ്റ് ഹോം ദിവ എന്ന സേവനമാണ് കമ്പനി അവസാനിപ്പിച്ചിരിക്കുന്നത്. കമ്പനിക്കകത്ത് തൊഴിൽ പരമായ മാറ്റത്തിന്റെയും മറ്റും കാരണമായാണ് ഈ തീരുമാനമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. എന്നാൽ Inc42 റിപ്പോർട്ട് പ്രകാരം 2018 നവംബറിൽ ആരംഭിച്ച പിരിച്ചുവിടൽ നടപടികളാണ് വെള്ളിയാഴ്ച ആരംഭിച്ചിരിക്കുന്നത്. കമ്പനിയുടെ ബിസിനസ് ഇടപാടുകളിൽ തിരിമറി നടത്തി മൂന്ന് ജീവനക്കാർ 20 കോടിയോളം രൂപ തട്ടിയെടുത്തെന്ന സംഭവം കമ്പനിയിൽ ഉയർന്നിരുന്നു. പിഴവ് തിരുത്തൽ നടപടികളുടെ ഭാഗമായാണ് പിന്നീട് കമ്പനി ജീവനക്കാരെ ഒന്നൊന്നായി പിരിച്ചുവിടാൻ തീരുമാനിച്ചത്.

കാറുകൾ, ബൈക്കുകൾ, തൊഴിൽ തുടങ്ങിയ സേവന മേഖലയിൽ നിന്നെല്ലാം കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. അതേസമയം ചില അപാകതകൾ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റക്കാരായവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചത്.


 

Latest Videos
Follow Us:
Download App:
  • android
  • ios