6.62 കോടി വരിക്കാർ, പത്ത് ലക്ഷം കോടി നിക്ഷേപം; ചരിത്രം കുറിച്ച് രണ്ട് കേന്ദ്രസർക്കാർ സ്കീമുകൾ

വരിക്കാരുടെ എണ്ണത്തിലും വൻ വർധന, രണ്ട് നിക്ഷേപപദ്ധതികളിലുമായുള്ള നിക്ഷേപകരുടെ എണ്ണം 6.62 കോടിയിലധികമായതായും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി

NPS and APY crosses milestone of Rs 10 lakh crore APK

നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), അടൽ പെൻഷൻ യോജന (എപിവൈ) എന്നി രണ്ട് നിക്ഷേപപദ്ധതികളുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 10 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിയതായി റിപ്പോർട്ട്. നാഷണൽ പെൻഷൻ സിസ്റ്റത്തിനും (എൻപിഎസ്), അടൽ പെൻഷൻ യോജനയ്ക്കും (എപിവൈ) കീഴിലുള്ള വരിക്കാരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടായിരിക്കുന്നത്. രണ്ട് നിക്ഷേപപദ്ധതികളിലുമായുള്ള നിക്ഷേപകരുടെ എണ്ണം 6.62 കോടിയിലധികമായതായും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) ചെയർമാൻ ദീപക് മൊഹന്തി വ്യക്തമാക്കി.

ഓഗസ്റ്റ് മാസം  അവസാന വാരത്തോടെ അടൽപെൻഷൻ യോജനയുടെ ( എപിവൈയുടെ )കീഴിലുള്ള എയുഎം 30,051 കോടി രൂപയായപ്പോൾ എൻപിഎസ് ലൈറ്റിന്റെ ആസ്തിക്കണക്ക് 5,157 കോടി രൂപയിലെത്തിയിരുന്നു. പിഎഫ്ആർഡിഎയ്ക്ക് കീഴിൽ വരുന്നതാണ് എൻപിഎസ്, എപിവൈ എന്നീ രണ്ട് നിക്ഷേപപദ്ധതികൾ .

ALSO READ: ഈ വരുമാനങ്ങൾക്ക് നികുതി വേണ്ട; ആദായ നികുതി ലാഭിക്കാൻ സഹായിക്കുന്ന 5 ഐഡിയകൾ

പെൻഷനും റിട്ടയർമെന്റ് ആസൂത്രണവും പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് പിഎഫ്ആർഡിഎ വർഷം തോറും ഒക്ടോബർ 1 ദേശീയ പെൻഷൻ സിസ്റ്റം ദിവസ് (എൻപിഎസ് ദിവസ്) ആയി ആഘോഷിക്കുന്നുണ്ട്. രാജ്യത്തെ പൗരൻമാരുടെ വിരമിക്കലിന് ശേഷമുള്ള സാമ്പത്തിക സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്..

നാഷണൽ പെൻഷൻ സിസ്റ്റം

 രാജ്യത്തെ പൗരന്മാർക്ക്  പെൻഷൻ ലഭ്യമാക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഒരു റിട്ടയർമെന്റ് സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമാണ് നാഷണൽ പെൻഷൻ സിസ്റ്റം   അഥവാ എൻപിഎസ്. ഈ സ്കീം വഴി  സുരക്ഷിതമായ മാർക്കറ്റ് അധിഷ്‌ഠിത വരുമാനം ഉപയോഗിച്ച്  നിക്ഷേപകരുടെ ദീർഘകാല സമ്പാദ്യം ഉറപ്പുവരുത്തും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ആണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. തുടക്കത്തിൽ എല്ലാ സർക്കാർ ജീവനക്കാർക്ക് (സായുധ സേന ഒഴികെ) മാത്രമായിരുന്നു എൻപിഎസിൽ ചേരാൻ കഴിയുക. തുടർന്ന് 2009 മെയ് 1 മുതലാണ്  എല്ലാ ഇന്ത്യൻ പൗരൻമാർക്കുമായി എൻപിഎസ്  ലഭ്യമാക്കിയത്.

 അടൽ പെൻഷൻ യോജന

2015 ജൂൺ 1 മുതൽ എ.പി.വൈയ്ക്ക് തുടക്കമിട്ടത്. ദരിദ്രർ, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കായുള്ള  ഒരു  സാമൂഹിക സുരക്ഷാ പെൻഷൻ സ്കീം ആണ് അടൽ പെൻഷൻ യോജന. ഈ പെൻഷൻ പദ്ധതി പ്രകാരം വരിക്കാർക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷൻ  1000 രൂപയും പരമാവധി  പ്രതിമാസം 5000 രൂപയുമാണ് ലഭിക്കുക. 18 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും സ്കീമിൽ ചേരാം.

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios