'വിസി നിയമനം നിയമവിരുദ്ധം, ചാൻസലറുടെ പ്രീതി അനുസരിച്ച് നിയമനംനടത്തി, സർക്കാർ നിയമനടപടിയുമായി മുന്നോട്ട് പോകും'

ഡിജിറ്റൽ സർവകലാശാല വിസിയായി ഡോക്ടർ സിസാ തോമസിൻ്റെ നിയമനത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.

appointment of VC was illegal and was done at the pleasure of the Chancellor says minister r bindu

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല വിസിയായി ഡോക്ടർ സിസാ തോമസിൻ്റെ നിയമനത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിസി നിയമനം നിയമവിരുദ്ധമെന്നും  ചാൻസലറുടെ പ്രീതി അനുസരിച്ച് നിയമനം നടത്തിയെന്നും മന്ത്രി ബിന്ദു പ്രതികരിച്ചു. ഹൈക്കോടതി വിധിക്ക് വിരുദ്ധമായാണ് ​ഗവർണറുടെ നീക്കമെന്നും മന്ത്രി വിമർശിച്ചു. സർക്കാർ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു.

സർവകലാശാല ആക്ടിനു വിരുദ്ധമാണിത്. സർക്കാരുമായി ചർച്ച നടത്താതെ ഏകപക്ഷീയമായ നിയമനമാണ്. വ്യവസ്ഥകൾക്ക് അപ്പുറത്തു കൂടി ചാൻസലർ തീരുമാനമെടുക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ അജണ്ട നടപ്പാക്കുന്ന പണി ചാൻസലർ ചെയ്യുന്നു. യോഗ്യരായവർ ഉള്ളപ്പോഴും വിവാദ നാടകങ്ങളിലെ കഥാപാത്രങ്ങളെ കൊണ്ടുവരികയാണ്. ഗവർണർ വികലമായ രീതിയിൽ പിന്നിൽ നിന്ന് കുത്തുന്നുവെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. 

 

Latest Videos
Follow Us:
Download App:
  • android
  • ios