സമ്പന്നരുടെ ഈ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത്,
ഒരുകാലത്ത് ഇന്ത്യയുടെ സ്റ്റാർട്ട്-അപ്പ് മേഖലയിലെ പ്രിയങ്കരനായിരുന്നു ബൈജു രവീന്ദ്രൻ. നിരവധി പ്രതിസന്ധികളെയാണ് ബൈജൂസ് അഭിമുഖീകരിക്കുന്നത്
ഹുറൂൺ പുറത്തിറക്കിയ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്. എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനാും സി.ഇ.ഒയുമായ ബൈജു രവീന്ദ്രൻ ഒരുകാലത്ത് ഇന്ത്യയുടെ സ്റ്റാർട്ട്-അപ്പ് മേഖലയിലെ പ്രിയങ്കരനായിരുന്നു. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ബൈജൂസിന്റെ വാല്വേഷന്‍ കുറച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായി.
ALSO READ: 'തോന്നിയ പോലെ പറ്റില്ല'.ബാങ്കുകൾക്ക് മൂക്കുകയറിടാൻ ആർബിഐ; വായ്പയെടുത്തവര്‍ക്ക് ആശ്വാസം
ബൈജൂസ് നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ജൂൺ 22-ന്, മൂന്ന് നിക്ഷേപകർ ബൈജൂസിൽ നിന്നും പടിയിറങ്ങിരുന്നു. 2022 മുതൽ, എഡ്‌ടെക് ഭീമനെ ഫണ്ടിംഗ് പ്രതിസന്ധി ബാധിച്ചിരുന്നു. 2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബൈജൂസ് 4,588 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി, ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 19 മടങ്ങ് കൂടുതലായിരുന്നു ഇത്.
കൊവിഡിന് ശേഷം സ്‌കൂളുകൾ വീണ്ടും തുറന്നതിനാൽ ഓൺലൈൻ ലേർണിംഗിന്റെ സാധ്യത മങ്ങിയിരുന്നു. ഇത് പ്ലാറ്റ്‌ഫോമിനെ ബാധിച്ചു. ഒപ്പം നിരവധി പരാതികളും ഉയർന്നത് കമ്പനിക്ക് തിരിച്ചടിയായി.
ALSO READ: പ്രിയപ്പെട്ടവൻ ടാറ്റ തന്നെ, മഹീന്ദ്രയെ പിന്തള്ളി
2015ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത് .തുടക്കകാലത്ത് 2.200 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു ബൈജൂസ്. 2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5-വര്‍ഷ വായ്പ എടുത്തത്. പിന്നീട് ബൈജൂസിന് പ്രതിസന്ധിയുടെ നാളുകളായിരുന്നു. ജൂൺ അവസാനത്തോടെ മുൻ ഓഡിറ്റർ ഡെലോയിറ്റും മൂന്ന് ബോർഡ് അംഗങ്ങളും രാജിവച്ചതിനെത്തുടർന്ന് കമ്പനി പ്രതിസന്ധിയിലായി. അടുത്തിടെ, ആകാശ് എജ്യുക്കേഷണൽ സർവീസസിന്റെ (എഇഎസ്എൽ) സിഇഒയും സിഎഫ്ഒയും രാജിവച്ചു
അതേസമയം, ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 പ്രകാരം ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ എന്ന പദവി തിരിച്ചുപിടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം