വീട്ടിൽ മിനി-ബാർ; ലൈസൻസിന് ആർക്കൊക്കെ അപേക്ഷിക്കാം

മിനി ബാറിൽ ഒരു പാർട്ടിയോ ഒത്തുചേരലോ സംഘടിപ്പിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. എല്ലാവർക്കും മിനി ബാർ ലൈസൻസിന് അപേക്ഷിക്കാനാകില്ല.

Mini Bar At Home At Just 12,000 Per Year APK

വീട്ടിൽ ഒരു മിനി ബാർ സജ്ജീകരിക്കണമെങ്കിൽ അതിനു ലൈസൻസ് ആവശ്യമാണ്. എക്സൈസ് വകുപ്പ് നിഷ്കർഷിച്ച അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. എന്നാൽ ഇപ്പോൾ വീട്ടില്‍ മിനി ബാര്‍ സജ്ജമാക്കാനുള്ള ലൈസന്‍സ് അനുവദിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. 12,000 രൂപയാണ് ഹോം മിനി ബാറിനുള്ള വാര്‍ഷിക ഫീസ്.

ALSO READ: 'പതഞ്ജലിയുടെ വിപണന തന്ത്രം ഇനി ഫലിക്കില്ല'; കോള്‍ഗേറ്റ് സിഇഒയുടെ വെളിപ്പെടുത്തൽ

2023-24 ലെ എക്സൈസ് നയത്തിലാണ് വീട്ടിൽ മിനി ബാറുകൾ ഒരുക്കുന്നതിന് വ്യക്തികൾക്ക് ലൈസൻസ് നൽകുന്നതിന് പുതിയ വ്യവസ്ഥ പുറപ്പെടുവിച്ചത്. ലൈസൻസ് ഉടമയ്ക്ക് പരമാവധി 9 ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യം,18 ലിറ്റർ വിദേശ മദ്യം, 9 ലിറ്റർ വൈനും 15.6 ലിറ്റർ ബിയറും വീട്ടിൽ സൂക്ഷിക്കാൻ അനുവാദമുണ്ട്. 

മിനി-ബാർ ലൈസൻസിന് ആർക്കൊക്കെ അപേക്ഷിക്കാം?

എല്ലാവർക്കും മിനി ബാർ ലൈസൻസിന് അപേക്ഷിക്കാനാകില്ല. കഴിഞ്ഞ അഞ്ച് വർഷമായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന ഒരാൾക്ക് മാത്രമേ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിൽ ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ. അതേസമയം, ഹോം മിനി-ബാർ ലൈസൻസ് തേടുന്ന ഏതൊരാളും ചില നിബന്ധനകൾ പാലിക്കുന്നതിനെക്കുറിച്ച് ഒരു സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട്:

ALSO READ: സഹകരണ ബാങ്കുകള്‍ 'ജാഗ്രതൈ',,, നിരീക്ഷണം കര്‍ശനമാക്കി ആര്‍ബിഐ

നിബന്ധനകൾ 

- ഒരാൾ വ്യക്തിഗത ഉപയോഗത്തിന് മാത്രം ബാർ ഉപയോഗിക്കണം.

- ഒരു വാണിജ്യ പ്രവർത്തനവും അനുവദിക്കില്ല.

- അറിയിപ്പ് ലഭിച്ച ഡ്രൈ ഡേകളില്‍ ബാർ അടച്ചിടേണ്ടിവരും.

- 21 വയസ്സിന് താഴെയുള്ള ആരും ബാറിൽ വരുന്നില്ലെന്ന് ഉറപ്പാക്കണം.

നേരത്തെ ഹരിയാനയിലും മിനി ബാർ ലൈസൻസ് നൽകിയിരുന്നു.2018-ൽ ഹരിയാന എക്‌സൈസ് 20,000 രൂപ നിരക്കിൽ വീട്ടിൽ മിനി ബാർ അനുവദിച്ചിരുന്നു.

ഒരിക്കൽ ലഭിച്ചുകഴിഞ്ഞാൽ, ലൈസൻസ് ആജീവനാന്ത സാധുതയുള്ളതായിരിക്കണം, പുതുക്കേണ്ട ആവശ്യമില്ല, എന്നാൽ മിനി ബാറിൽ ഒരു പാർട്ടിയോ ഒത്തുചേരലോ സംഘടിപ്പിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios