തിരുവനന്തപുരത്ത് ഗാർഹിക പൈപ്പ്ഡ് ഗ്യാസിന് യൂണിറ്റിന് അഞ്ച് രൂപ കുറച്ചു
തിരുവനന്തപുരത്തെ വെട്ടുകാട്, ശംഖ്മുഖം, ചാക്ക, പെരുന്താനി, പാൽക്കുളങ്ങര, മുട്ടത്തറ, ശ്രീകണ്ഠേശ്വരം, കമലേശ്വരം, ശ്രീവരാഹം എന്നിവിടങ്ങളിലായി ഇതുവരെ 150 കിലോമീറ്റർ ദൂരത്തിലാണ് ഗാർഹിക പിഎൻജി പൈപ്പ് ലൈൻ സ്ഥാപിച്ചുകഴിഞ്ഞത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗാർഹിക പൈപ്പഡ് നാചുറല്‍ ഗ്യാസ് സേവനങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് വിതരണ കമ്പനിയായ എജി ആന്റ് പി പ്രഥം. സെപ്റ്റംബർ ഒന്ന് മുതല്‍ മുതലാണ് പൈപ്പ് വഴിയുടെ പ്രകൃതി വാതക വിതരണത്തിന് യൂണിറ്റിന് അഞ്ച് രൂപ വില കുറച്ചത്. പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ ആയ പൈപ്പ്ഡ് ഗാസ് പദ്ധതിയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്നിരന്തരം ശ്രമിച്ചു വരികയാണെന്നും തിരുവനന്തപുരത്തെ പിഎന്‍ജി കണക്ഷനുകൾ കൂടുതൽ ഉപഭോക്തൃ സൗഹൃദവും സൗകര്യപ്രദവുമാക്കാനുള്ള പ്രതിബദ്ധത തുടരുമെന്നും എജി ആന്റ് പി പ്രഥം കമ്പനി അറിയിച്ചു.
തിരുവനന്തപുരത്തെ വെട്ടുകാട്, ശംഖ്മുഖം, ചാക്ക, പെരുന്താനി, പാൽക്കുളങ്ങര, മുട്ടത്തറ, ശ്രീകണ്ഠേശ്വരം, കമലേശ്വരം, ശ്രീവരാഹം എന്നിവിടങ്ങളിലായി ഇതുവരെ 150 കിലോമീറ്റർ ദൂരത്തിലാണ് ഗാർഹിക പിഎൻജി പൈപ്പ് ലൈൻ സ്ഥാപിച്ചുകഴിഞ്ഞത്. വള്ളക്കടവ്, വലിയതുറ,പുത്തൻ പള്ളി, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പൂന്തുറ, കടകംപള്ളി, കരിക്കകം, ആനമുഖം, ആക്കുളം, മെഡിക്കൽ കോളജ്, ചെറുവിക്കൽ, കുളത്തൂർ, ആറ്റിപ്ര എന്നീ ഭാഗത്തേക്കു കൂടി പൈപ്പ് കണക്ഷനുകൾ സ്ഥാപിക്കാനാണ് തീരുമാനം.
പിഎന്‍ജി കണക്ഷനുകൾ മികച്ച സുരക്ഷ ഉറപ്പ് വരുത്തുന്നതും സൗകര്യ പ്രദവുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. സിലിണ്ടറുകളില്‍ ഉപയോഗിക്കുന്ന പാചക വാതകത്തിന് പകരമായി ഉപയോഗിക്കാവുന്ന പിഎന്‍ജിക്ക് താരതമ്യേന ചെലവ് കുറവാണെന്നും എജി ആന്റ് പി പ്രഥം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. ഗ്യാസ് സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാനുള്ള ബുക്കിങും മറ്റ് നടപടികളും സിലിണ്ടറുകളുടെ സംഭരണം, അതിനു വേണ്ടിവരുന്ന ശാരീരിക അധ്വാനം എന്നീ ബുദ്ധിമുട്ടുകൾ പൂർണ്ണമായും ഒഴിവാക്കാനും കൂടുതല്‍ ലാഘവത്തോടെയുള്ള ഉപയോഗവും പിഎന്‍ജി സാധ്യമാക്കും. നിരക്ക് കുറച്ചുകൊണ്ടുള്ള ഇപ്പോഴത്തെ ഓഫറിലൂടെ കൂടുതല്‍ ഉപഭോക്താക്കള്‍ പിഎന്‍ജി കണക്ഷന്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എജി ആന്റ് പിപ്രഥമിന്റെ കേരള റീജിയണൽ ഹെഡ് അജിത്ത് വി നാഗേന്ദ്രൻ അഭിപ്രായപ്പെട്ടു.
Read also: വാണിജ്യ എൽപിജി വിലയും കുറച്ചു; സിലിണ്ടർ വില 158 രൂപ കുറയും, വിലക്കുറവ് പ്രാബല്യത്തില്‍