അമ്പമ്പേ റോഡിൽ ചിതറി ഡയമണ്ട്! ആളുകൾ കൂട്ടംകൂടി തപ്പിയെടുത്തു, എല്ലാവർക്കും കിട്ടി; പക്ഷേ...

വ്യാപാരിയുടെ ബാഗിൽ നിന്ന് ചെറിയ ഡയമണ്ടുകൾ റോഡിൽ വീണെന്ന് കേട്ടപാതി, കേൾക്കാത്ത പാതി തപ്പാനിറങ്ങിയവരെല്ലാം ഒടുവിൽ ഇളിഭ്യരായി എന്ന് പറയാം

Diamond quest on streets after rumours of spilled gems worth crores video goes viral asd

സൂറത്ത്: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നൊരു വീഡിയോ ആളുകൾ കൂട്ടം കൂടി ഡയമണ്ട് തപ്പിയെടുക്കുന്നതാണ്. സംഭവം ലോകത്തിന്‍റെ ഏതെങ്കിലുമൊരു കോണിലാണെന്ന് കരുതിയെങ്കിൽ തെറ്റി. നമ്മുടെ രാജ്യത്ത് തന്നെയാണ് സംഭവം നടന്നത്. കൃത്യമായി പറഞ്ഞാൽ ഗുജറാത്തിലെ സൂറത്തിലാണ് ആളുകൾ റോഡിൽ നിന്ന് ഡയമണ്ട് തപ്പിയെടുത്തത്. റോഡിൽ തപ്പിയവർക്കെല്ലാം ഡയമണ്ട് കിട്ടിയെങ്കിലും, ഡയമണ്ട് കിട്ടിയ ശേഷമാണ് ആളുകൾ വമ്പൻ ട്വിസ്റ്റ് അറിഞ്ഞത്. വ്യാപാരിയുടെ ബാഗിൽ നിന്ന് ചെറിയ ഡയമണ്ടുകൾ റോഡിൽ വീണെന്ന് കേട്ടപാതി, കേൾക്കാത്ത പാതി തപ്പാനിറങ്ങിയവരെല്ലാം ഒടുവിൽ ഇളിഭ്യരായി എന്ന് പറയാം.

 

സംഭവം ഇങ്ങനെ

വജ്ര വ്യാപാരത്തിന് പേരുകേട്ട രാജ്യത്തെ തന്നെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായ സൂറത്തിലെ വരച്ച പ്രദേശത്താണ് സംഭവം നടന്നത്. ഒരു ഡയമണ്ട് വ്യാപാരിയുടെ ബാഗിൽ നിന്നും ഡയമണ്ടുകൾ നഷ്ടമായതോടെയാണ് സംഭവം തുടങ്ങിയത്. വ്യാപാരിയുടെ ബാഗിൽ നിന്നും ഡയമണ്ടുകൾ റോഡിൽ വീണെന്നറിഞ്ഞതോടെ നാട്ടുകാരാകെ തപ്പാൻ തുടങ്ങി. റോഡിൽ കുത്തിയിരുന്നും മുട്ടിലിഴഞ്ഞുമൊക്കെ ആളുകൾ തപ്പൽ ഗംഭീരമാക്കി. ഒന്നുരണ്ട് പേർക്ക് ചെറിയ ഡയമണ്ട് കിട്ടിയതോടെ ആവേശവും ആളുകളുടെ എണ്ണവും കൂടി. ഡയമണ്ടിനായുള്ള അന്വേഷണത്തിൽ ആളുകൾ തെരുവുകളിൽ നിന്ന് പൊടിയും മണ്ണും ശേഖരിക്കുക പോലും ചെയ്തു. തപ്പിയവർക്കെല്ലാം ഡയമണ്ട് കിട്ടിയെന്ന് തന്നെ പറയാം. എന്നാൽ കിട്ടിയ ശേഷമാണ് ആളുകൾ ട്വിസ്റ്റ് അറിഞ്ഞത്. എല്ലാവർക്കും കിട്ടിയത് ഡയമണ്ട് തന്നെയാണെങ്കിലും അത് അമേരിക്കൻ ഡയമണ്ട് ആയിരുന്നു. അതായത് അനുകരണ ആഭരണങ്ങളിലും സാരി വർക്കുകളിലുമാണ് ഈ ഡയമണ്ട് സാധാരണയായി ഉപയോഗിക്കുന്നത്. ഇതറിഞ്ഞതോടെയ ഒറ്റ നിമിഷത്തിൽ കോടീശ്വരർ ആകാമെന്ന പ്രതീക്ഷയോടെ ഡയമണ്ട് തപ്പിഎടുത്തവരെല്ലാം നിരാശരായി.

മൂന്നാം ചക്രവാതചുഴി, 24 മണിക്കൂറിൽ ശക്തിപ്രാപിക്കും; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, '3 ദിവസം ശക്തമായ മഴ'

അവിശ്വസനീയമായ എന്തെങ്കിലും കേൾക്കുമ്പോൾ ആവേശത്തോടെ പ്രതികരിക്കുന്നവരെല്ലാം കാണേണ്ട വീഡിയോ എന്ന നിലയിലാണ് പലരും ഈ വീഡിയോ പങ്കുവയ്ക്കുന്നത്. കിട്ടിയ ഡയമണ്ടിന് വിലയില്ലെങ്കിലും ആളുകൾ റോഡും പരിസരവും വളരെ വൃത്തിയാക്കിയതിൽ സന്തോഷം പങ്കുവയ്ക്കുന്നവരും ഉണ്ട്. റോഡിൽ ഡയമണ്ട് തപ്പുന്ന വീഡിയോയിലുള്ളവരെ കണ്ടാൽ ഞങ്ങളുടെ നഗരത്തിലേക്ക് അയക്കണമെന്ന അഭ്യർത്ഥനയും ചിലർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios