മകന്റെ ആഡംബര കല്യാണം, 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് അംബാനി പുറത്ത്, ഹിൻഡൻബർഗ് ആരോപണങ്ങളിൽ തകർന്ന് അദാനിയും
ബ്ലൂംബെർഗ് പട്ടിക അനുസരിച്ച്, അദാനിയും അംബാനിയും ഇപ്പോൾ "എലൈറ്റ് സെൻ്റിബില്യണയർ ക്ലബ്ബിൽ" അംഗങ്ങളല്ല,
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരെല്ലാം ബ്ലൂംബെർഗിൻ്റെ 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് ഈ വർഷം പുറത്തായി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും ഉൾപ്പടെ പട്ടികയിൽ പുറത്താണ്. വ്യവസായത്തിൽ ഉൾപ്പടെ ഉണ്ടായ വിവിധ തിരിച്ചടികൾ കാരണം ആസ്തിയിൽ ഈ വര്ഷം ഇടിവ് ഉണ്ടായതാണ് പട്ടികയിൽ നിന്ന് പുറത്താവാനുള്ള കാരണം.
ബ്ലൂംബെർഗ് പട്ടിക അനുസരിച്ച് മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആണെങ്കിലും 2024 ൽ ആസ്തിയിൽ കുറവ് വന്നിട്ടുണ്ട്. റിലയൻസിന്റെ റീട്ടെയിൽ, എനർജി ഡിവിഷനുകൾ മോശമായപ്പോൾ തന്നെ അംബാനിയുടെ ആസ്തി കുറഞ്ഞിരുന്നു. കൂടാതെ, മകൻ അനന്ത് വിവാഹിതനായപ്പോൾ ജൂലൈയിൽ 120.8 ബില്യൺ ഡോളറായിരുന്ന അംബാനിയുടെ സമ്പത്ത് ഡിസംബർ 13 ആയപ്പോഴേക്കും 96.7 ബില്യൺ ഡോളറായി കുറഞ്ഞുവെന്ന് ബ്ലൂംബെർഗ് ബില്യണയർ സൂചിക വ്യക്താമാക്കുന്നു.
അദാനിയുടെ കാര്യമെടുക്കുമ്പോൾ യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് അന്വേഷണം അദാനിയുടെ ഓഹരികൾ കാര്യമായി ബാധിച്ചിട്ടുണ്ട്. നവംബറിലെ അന്വേഷണത്തിൻ്റെ ഫലമായി അദാനിയുടെ ആസ്തി ജൂണിൽ 122.3 ബില്യൺ ഡോളറിൽ നിന്ന് 82.1 ബില്യൺ ഡോളറായി കുറഞ്ഞു. കൂടാതെ, ഹിൻഡൻബർഗ് റിസർച്ച് അന്വേഷണവും ആരോപണങ്ങളും അദാനിയെ സാരമായി ബാധിച്ചു.
ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, അദാനിയും അംബാനിയും ഇപ്പോൾ "എലൈറ്റ് സെൻ്റിബില്യണയർ ക്ലബ്ബിൽ" അംഗങ്ങളല്ല, 100 ബില്യൺ ഡോളറിലധികം സമ്പത്തുള്ളവർ ഉൾക്കൊള്ളുന്നതാണ് എലൈറ്റ് സെൻ്റിബില്യണയർ ക്ലബ്.