ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടെങ്കിൽ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ? ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒന്നിലധികം പാൻ കാർഡുകൾ ഉള്ളത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ? അറിയേണ്ട കാര്യങ്ങൾ ഇതാ:
രാജ്യത്തെ ഒരു പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ഇത് വ്യക്തികളുടെ സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്ന ഉപകരണം കൂടിയായി പ്രവർത്തിക്കുന്നു. ആദായ നികുതി വകുപ്പാണ് 10 അക്ക ആൽഫ ന്യൂമറിക് അക്കൗണ്ട് നമ്പർ നൽകുന്നത്, ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വെക്കാനുള്ള അധികാരമില്ല. ഇത് പിടിക്കപ്പെട്ടു കഴിഞ്ഞാൽ 10,000 രൂപ വരെ പിഴ നൽകണം. ഒന്നിലധികം പാൻ കാർഡുകൾ ഉള്ളത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ? അറിയേണ്ട കാര്യങ്ങൾ ഇതാ:
ഒന്നിലധികം പാൻ കാർഡുകൾ ഇന്ത്യയിൽ അനുവദനീയമല്ല. അതിനാൽത്തന്നെ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ചാൽ, അത് നിങ്ങളുടെ സാമ്പത്തിക രേഖകളിൽ പൊരുത്തക്കേട് ഉണ്ടാക്കിയേക്കും. ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് ഉള്ളത് സിബിൽ സ്കോറിനെ നേരിട്ട് ദോഷകരമായി ബാധിക്കില്ലെങ്കിലും ക്രെഡിറ്റ് റിപ്പോർട്ടിൽ സംശയങ്ങൾ ഉണ്ടാക്കിയേക്കാം. നിങ്ങളുടെ ഇടപാടുകളെ നിങ്ങളുടെ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ അകഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ സിബിൽ സ്കോറിനെ കാര്യമായി ബാധിച്ചേക്കാം. പാൻ കാർഡ് നഷ്ടപ്പെട്ടിട്ടാണ് നിങ്ങൾ ഡ്യൂപ്ലിക്കറ്റ് പാൻ കാർഡിന് അപേക്ഷിക്കുന്നതെങ്കിൽ അത് നിങ്ങളുടെ സിബിൽ സ്കോറിനെ ബാധിക്കില്ല.
എന്താണ് സിബിൽ സ്കോർ
ഒരു വ്യക്തിയുടെ വായ്പ യോഗ്യത അളക്കുന്ന 300 മുതൽ 900 വരെയുള്ള മൂന്നക്ക സംഖ്യയാണ് സിബിൽ സ്കോർ. അതായത്, കടം വാങ്ങിയാൽ മുടങ്ങാതെ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി എത്രയായിരിക്കും എന്നതാണ് ബാങ്കുകൾ സാധാരണ വായ്പ നൽകുമ്പോൾ ശ്രദ്ധിക്കുക. ഇത് അളക്കാനുള്ള അളവുകോലാണ് സിബിൽ സ്കോർ.
ഇന്ത്യയിൽ, ഓരോ നികുതിദായകനും ആദായ നികുതി വകുപ്പ് 10 അക്ക തിരിച്ചറിയൽ നമ്പർ നൽകിയിട്ടുണ്ട്. ഇതാണ് പാൻ കാർഡ്. നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ പാൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് പ്രധാനമാണ്. കാരണം ഇതുവഴി ക്രെഡിറ്റ് ബ്യൂറോകൾക്ക് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് എളുപ്പത്തിൽ ലഭിക്കും.