മൂന്ന് വര്‍ഷം, 200 കിലോമീറ്റര്‍; ഒടുവില്‍, തന്‍റെ പ്രണയിനി സ്വേത്‍ലയയെ തേടി ബോറിസ് തിരിച്ചെത്തി
2012 ല്‍ കണ്ടെത്തിയ അനാഥരായ രണ്ട് സൈബീരിയന്‍ കടുവ കുട്ടികളായിരുന്നു ബോറിസും സ്വേത്ലയും. അവരെ വളര്‍ത്തി കാട്ടിലേക്ക് തന്നെ തിരിച്ച് വിട്ടെങ്കിലും ബോറിസ്‍ തന്‍റെ പ്രണയിനിയെ പിരിഞ്ഞ് കഴിഞ്ഞത് മൂന്ന് വര്‍ഷം. ഒടുവില്‍ തിരിച്ചെത്തിയപ്പോള്‍ സന്തോഷം ഇരട്ടിയാക്കി ഇരുവര്‍ക്കും കുഞ്ഞുങ്ങളും ജനിച്ചു.
റഷ്യയിലെ വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍ ഇരട്ടി സന്തോഷത്തിലാണ്. മൂന്ന് വര്‍ഷമായി അവരുടെ കാത്തിരിപ്പിന് ഒടുവില്‍ പരിസമാപ്തിയായിരിക്കുന്നു. അതും ഇത്രയും കാലത്തെ കാത്തിരിപ്പിന്‍റെ സന്തോഷം ഇരട്ടിയാക്കിക്കൊണ്ട്. 2012 മുതല്‍ രണ്ട് കടവക്കുട്ടികളുടെ സംരക്ഷണത്തിലായിരുന്ന റഷ്യന്‍ വന്യജീവി സംരക്ഷകർ. അവയെ കാട്ടിലേക്ക് തുറന്ന് വിട്ടെങ്കിലും ആണ്‍ കടുവയുടെ ദീർഘ സഞ്ചാരം സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക ഉയര്‍ന്നു. ഇണയില്‍ നിന്നും വേർപിരിഞ്ഞ് മൂന്ന് വര്‍ഷമായി അലയുന്ന സൈബീരിയന്‍ ആണ്‍ കടുവ ഒടുവില്‍ തിരിച്ചെത്തി. പിന്നാലെ ആറ് മാസത്തിനുള്ളില്‍ ഇരുവര്‍ക്കും കുട്ടികള്‍ ജനിച്ചു.
സിഖോട്ടെ - അലിൻ മലനിരകളില്‍ നിന്ന് 2012 -ലാണ് അനാഥരായ രണ്ട് സൈബീരിയന്‍ കടുവ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. സൈബീരിയന്‍ കടുവകളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയ സമയം. സ്വാഭാവികമായും അവയെ സംരക്ഷിക്കാന്‍ റഷ്യന്‍ - അമേരിക്കന്‍ വന്യജീവി പ്രവര്‍ത്തകര്‍ തീരുമാനിച്ചു. അധികം മനുഷ്യ സാമീപ്യമില്ലാത്തെ 18 മാസത്തോളം രണ്ട് പേരെയും - ബോറിസിനെയും സ്വേത്ലയയെയും വന്യജീവി സംരക്ഷകര്‍ വളര്‍ത്തി. പിന്നാലെ 2014 -ല്‍ രണ്ട് പേരെയും അമുര്‍ മലനിരകളിലേക്ക് തുറന്ന് വിട്ടു. സൈബീരിയന്‍ കടുവകളുടെ സ്വാഭാവിക ആവാസ സ്ഥലമാണ് അമുര്‍ മലനിരകള്‍. ഇരുവരെയും വന്യജീവി സംരക്ഷകര്‍ ട്രാക്ക് ചെയ്തു കൊണ്ടിരുന്നു.
'ഇരുട്ടെ'ന്ന് അവന് പേര്, താമസം സമുദ്രത്തിന് 7,902 മീറ്റര്‍ താഴ്ചയില്‍; ഭീകരനാണിവനെന്ന് ഗവേഷകര്‍
പക്ഷേ, കഴിഞ്ഞ മൂന്ന് വര്‍ഷമായി ബോറിസ്, സ്വേത്ലയയെ പിരിഞ്ഞ് മറ്റൊരു വഴിക്ക് ഏകാന്ത സഞ്ചാരത്തിലായിരുന്നു. കാരണമെന്തെന്ന് വന്യജീവി സംരക്ഷകര്‍ക്കും മനസിലായില്ല. എങ്കിലും ബോറിസിനെ ട്രക്ക് ചെയ്യാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ബോറിസ് നേരെ പോയത് റഷ്യ - ചൈന അതിര്‍ത്തി പ്രദേശമായ പിർ അമുർ മേഖലയിലേക്കും. കഴിഞ്ഞ മൂന്ന് വര്‍ഷം ബോറിസ് തിരിച്ച് വരാനുള്ള യാതൊരു ശ്രമവും നടത്തിയില്ല. എന്നാല്‍, ആറ് മാസം മുമ്പ് തന്നെ ട്രാക്ക് ചെയ്യുന്നവരെ അത്ഭുതപ്പെട്ടുത്തി അവന്‍ സ്വേത്ലയയെ തേടിയെത്തി.
ഇതിനിടെ, 200 കിലോ മീറ്റര്‍ ദൂരം ബോറസ് സഞ്ചരിച്ചിരുന്നു. തിരിച്ചെത്തി ആറ് മാസത്തിന് ശേഷം ബോറിസിനും സ്വേത്ലയയ്ക്കും കുഞ്ഞുങ്ങള്‍ ജനിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബോറിസിന്‍റെയും സ്വേത്ലയയുടെയും പ്രണയം സൈബീരിയന്‍ കടുവ സംരക്ഷണ ചരിത്രത്തില്‍ പുതിയ അധ്യായം തന്നെ എഴുതി ചേർത്തിരിക്കുന്നു. തമിഴ്നാട് വനംവകുപ്പിലെ സുപ്രിയ സാഹു ഐഎഎസാണ് തന്‍റെ ട്വിറ്ററിലൂടെ ബോറിസിന്‍റെയും സ്വേത്ലായയുടെയും പ്രണയ കഥ എഴുതിയത്.