വയനാട് പുനരധിവാസം; സിദ്ധരാമയ്യക്ക് മറുപടി നൽകി മുഖ്യമന്ത്രി, 'ടൗൺഷിപ്പിൽ അന്തിമരൂപമായാൽ കർണാടകയെ അറിയിക്കും'
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനുള്ള സഹായ വാഗ്ദാനത്തോട് കേരളം പ്രതികരിച്ചില്ലെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണത്തിന് മറുപടി നൽകി കേരളം. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറയുന്നു. 100 വീടുകള്‍ നിർമ്മിച്ചു നൽകാണമെന്നായിരുന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഗ്ദാനം.
കർണാടകയുടെ സഹായം ഉള്‍പ്പെടെ സ്പോണ്‍സർ ഷിപ്പുകള്‍ക്കായി ഒരു ഫ്രയംവർക്ക് തയ്യാറാക്കിവരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യക്ക് മറുപടി നല്‍കി. പുനരധിവാസ പദ്ധതി ഓരോ ഘട്ടത്തിലും ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉള്‍പ്പെടെ ഉണ്ടാകും. വീട് നഷ്ടമാവർക്ക് അവരുടെ പഴയ വാസസ്ഥലത്തിന് സമീപമാണ് ടൗണ്‍ഷിപ്പ് പണിയാൻ ഉദ്യേശിക്കുന്നത്. പ്രകൃതി ദുരന്ത സാധ്യതയില്ലാത്ത വൈത്തിരി താലൂക്കിലെ രണ്ട് സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടയുണ്ടാക്കാൻ പോകുന്ന ടൗണ്‍ഷിപ്പിന്റെ അന്തിമ രൂപം തയ്യാറാകുന്ന മുറക്ക് കർണാടകയെ അറിയിക്കും. 100 വീടുകൾ നിർമ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത കർണാടക സർക്കാരിന് നന്ദി പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ലഭിച്ച നിരവധിയായ സഹായ നിർദേശങ്ങളെ ഏകോപിപ്പിച്ച്, ഒരു സമഗ്രവും സുതാര്യവുമായ സ്പോൺസർഷിപ്പ് ഫ്രെയിംവർക്ക് രൂപീകരിക്കുന്നതിലേക്ക് നിലവിൽ കേരള സര്‍ക്കാര്‍ പ്രവർത്തിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ സൂചിപ്പിച്ചു. ഈ സമഗ്രമായ പുനരധിവാസ പദ്ധതിയിൽ കർണാടക സർക്കാരിൻ്റേതുൾപ്പെടെ ഉദാരമായ എല്ലാ ഓഫറുകളും സംയോജിപ്പിക്കുമെന്ന് ഉറപ്പുവരുത്തും. പ്ലാനിൻ്റെ പുരോഗതി തത്സമയ ട്രാക്കിംഗ് സൗകര്യങ്ങളിൽ ട്രാക്ക് ചെയ്യാൻ കഴിയുമെന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
Also Read: '100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി
മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാധ്യതയില്ലാത്ത സുരക്ഷിതമായ സ്ഥലങ്ങളിൽ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസമൊരുക്കുന്നതിനാണ് കേരള സർക്കാർ മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി കത്തിൽ വിശദീകരിച്ചു. അതേസമയം, നഷ്ടപ്പെട്ട പഴയ വീടുകളോട് ഉള്ള മാനസികബന്ധം നിലനിർത്തുന്നതിനായി, പുതിയ പുനരധിവാസ കേന്ദ്രങ്ങൾ മുൻവാസസ്ഥലത്തിനു പരമാവധി സമീപത്തായിരിക്കും തിരഞ്ഞെടുക്കുക. ഇതിനായി വൈത്തിരി താലൂക്കിൽ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിൽ പരിസ്ഥിതി സൗഹൃദമായതും ദുരന്തനിരോധന ശേഷിയുള്ളതുമായ ടൗൺഷിപ്പുകൾ സ്ഥാപിച്ച് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനാണ് പദ്ധതിയിടുന്നത് എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം