7961 കോടി രൂപയുടെ നോട്ടുകൾ ഇനി തിരിച്ച് വരാനുണ്ട്, 2000ത്തിന്‍റെ നോട്ടുകൾ 97.46 ശതമാനവും തിരിച്ചെത്തി: ആർബിഐ

ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായി ഉയർന്ന മൂല്യമുള്ള നോട്ടുകൾ ആർബിഐ പ്രഖ്യാപിക്കുകയായിരുന്നു.

2000 note Rs 7961 crore worth of notes are to be returned

ദില്ലി: വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകളിൽ ഇതുവരെ 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇനി 7961 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് തിരിച്ചുവരാനുള്ളത്. കഴിഞ്ഞവർഷം മേയിൽ നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. അതേസമയം, രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. ആർബിഐയുടെ ഇഷ്യൂ ഓഫിസുകൾ വഴിയും തപാൽ മാർഗവും നോട്ടുകൾ മാറിയെടുക്കാൻ ഇപ്പോഴും സൗകര്യമുണ്ട്. 

ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായി ഉയർന്ന മൂല്യമുള്ള നോട്ടുകൾ ആർബിഐ പ്രഖ്യാപിക്കുകയായിരുന്നു. 2023 ഒക്‌ടോബർ ഏഴ് വരെ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ശാഖകളിലും 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ ഉള്ള ഓപ്ഷൻ അനുവദിച്ചികുന്നു. റിസർവ് ബാങ്കിന്‍റെ 19 ഇഷ്യൂ ഓഫീസുകളിൽ (ആർബിഐ ഇഷ്യൂ ഓഫീസുകൾ) 2,000 രൂപ നോട്ടുകൾ മാറ്റാനുള്ള ഓപ്ഷൻ ഇപ്പോഴും ലഭ്യമാണ്.

500, 1000 രൂപ നോട്ടുകളുടെ പിൻവലിച്ചതിനെ തുടർന്ന് സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2016 നവംബറിലാണ് ആർബിഐ 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ ആവശ്യത്തിന് ലഭ്യമായതോടെ ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചെന്നും 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചതായും ആര്‍ബിഐ അറിയിച്ചു.

ഫോൺ താഴെ വയ്ക്കാൻ പോലും പറ്റണില്ല, കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു; ഇതാണ് വൈറലായ കെഎസ്ആർടിസി ഡ്രൈവർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

Latest Videos
Follow Us:
Download App:
  • android
  • ios