12,000 വർഷം മുമ്പ് ചക്രങ്ങള്‍? ഇസ്രയേലില്‍ നിന്നുള്ള കണ്ടെത്തല്‍ മനുഷ്യ ചരിത്രം തിരുത്തി കുറിക്കുമോ?
ചക്രത്തിന് സമാനമായ ഈ കല്ലുകൾ ഇസ്രായേൽ, പാലസ്തീൻ, ജോർദാൻ എന്നിവിടങ്ങളിലെ പുരാതന സംസ്കാരമായ നട്ടുഫിയൻമാരുടേതാണന്നാണ് കരുതപ്പെടുന്നത്.
ഇസ്രായേലിൽ നടത്തിയ ഗവേഷണത്തിൽ പുരാവസ്തു ശാസ്ത്രജ്ഞർ 12,000 വർഷം പഴക്കമുള്ള സുഷിരങ്ങളുള്ള കല്ലുകൾ (Donuts Stones) കണ്ടെത്തി. പുരാതന മനുഷ്യൻ കണ്ടെത്തിയ ചക്രങ്ങൾ പോലുള്ള ഉപകരണങ്ങളുടെ ആദ്യ മാതൃകയാകാം ഇതെന്നാണ് ഗവേഷകരുടെ നിഗമനം. ഇസ്രായേലിലെ ജോർദാൻ താഴ്‌വരയിലെ നഹൽ ഐൻ-ഗേവ് II -ൽ നടത്തിയ ഖനനത്തിലാണ് ചക്രത്തിന്‍റെ ആകൃതിയിലുള്ള കല്ലുകൾ കണ്ടെത്തിയത്.
കണ്ടെത്തിയ കല്ലുകളിൽ 48 എണ്ണത്തിന് പൂർണ്ണമായ സുഷിരങ്ങളുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. ലഭിച്ചവയില്‍ 49 എണ്ണത്തിൽ പൂർണ്ണമായ സുഷിരങ്ങളും 36 എണ്ണത്തിന് ഭാഗിക ദ്വാരങ്ങളുള്ള തകർന്ന കല്ലുകളും 29 എണ്ണം ഒന്നോ രണ്ടോ ഡ്രിൽ മാർക്കുകളുള്ള പൂർത്തിയാകാത്ത കല്ലുകളുമായിരുന്നു. കല്ലുകളുടെ ആകൃതിയും ഇവയില്‍ നിർമ്മിച്ച ദ്വാരങ്ങളുടെ ആകൃതിയും വലുപ്പവും കാണിക്കുന്നത് അവ മനുഷ്യന്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ച കുഴികളാണ് എന്നാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹൈ-റെസല്യൂഷൻ 3D മോഡലുകൾ ഉപയോഗിച്ചാണ് ഗവേഷകര്‍ കല്ലുകളെ കുറിച്ചുള്ള വിശദമായ പഠനം നടത്തിയത്. ചക്രത്തിന് സമാനമായ ഈ കല്ലുകൾ ഇസ്രായേൽ, പാലസ്തീൻ, ജോർദാൻ എന്നിവിടങ്ങളിലെ പുരാതന സംസ്കാരമായ നട്ടുഫിയൻമാരുടേതാണന്നാണ് (Natufians) കരുതപ്പെടുന്നത്.
Archaeology'യേശു ദൈവമാണ്' എന്ന ആദ്യകാല ലിഖിതം കണ്ടെത്തിയത് ഇസ്രായേൽ ജയിലിൽ
ഗതാഗതത്തിനായുള്ള ചക്രങ്ങൾ കണ്ടുപിടിക്കുന്നതിന് വളരെ മുമ്പു തന്നെ ഈ കല്ലുകൾ രൂപത്തിലും പ്രവർത്തനത്തിലും അറിയപ്പെടുന്ന ആദ്യത്തെ ചക്രങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന് ഹീബ്രു സർവകലാശാലയിലെ പ്രൊഫസർ ലിയോർ ഗ്രോസ്മാൻ അവകാശപ്പെട്ടു. ചിക്കാഗോ സർവകലാശാലയിലെ പുരാവസ്തു ഗവേഷകനായ യോർക്ക് റോവൻ ഗവേഷകരെ അഭിനന്ദിക്കുകയും മനുഷ്യന്‍റെ കണ്ടുപിടുത്തങ്ങളുടെ നിർണായക വഴിത്തിരിവായി ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു. സൊപ്പൊട്ടേമിയൻ പോട്ടേഴ്സ് വീൽ പോലെയുള്ള മറ്റ് 'ചക്രങ്ങളുള്ള' വസ്തുക്കൾക്ക് വളരെ മുമ്പുതന്നെ മാനവരാശി അത്തരം കണ്ടുപിടിത്തങ്ങളിലേക്ക് കടന്നിരുന്നു എന്നതിന് തെളിവാണ് ഈ കല്ലുകൾ.