കുടുക്കിൽ വീഴാതിരിക്കാം; വ്യക്തിഗത വായ്പകളില്‍ ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ തിരിച്ചറിയാം

വ്യക്തിഗത വായ്പകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Personal Loan: What you need to know about processing fees and hidden charges

ടിയന്തരമായി സാമ്പത്തിക ആവശ്യങ്ങളുള്ളപ്പോള്‍ ഏറ്റവും വ്യാപകമായി ആശ്രയിക്കുന്ന ഒന്നാണ് വ്യക്തിഗത വായ്പകള്‍. വിവിധ ബാങ്കുകളുടെ പലിശ നിരക്കുകള്‍ താരതമ്യം ചെയ്താണ് വായ്പ എടുക്കുന്നതെങ്കിലും ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കപ്പെടാറില്ല. വ്യക്തിഗത വായ്പകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1. പ്രോസസ്സിംഗ് ഫീസ്: വായ്പാദാതാവിന് വായ്പ അനുവദിക്കുന്നത് ചെലവാകുന്ന തുകയാണ് പ്രോസസ്സിംഗ് ഫീസ്. സാധാരണയായി,  കടം കൊടുക്കുന്ന തുകയുടെ 0.5% മുതല്‍ 2.5% വരെയാണ് പ്രോസസ്സിംഗ് ഫീസ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ ഫീസ് മുന്‍കൂറായി തന്നെ ഈടാക്കും

2. വെരിഫിക്കേഷന്‍ ചാര്‍ജുകള്‍: വായ്പ എടുക്കുന്ന വ്യക്തിയുടെ എല്ലാ വിവരങ്ങളും അതായത്, ക്രെഡിറ്റ് സ്കോര്‍, തിരിച്ചടവുകളുടെ വിവരങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനായി മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കും. ഇതിനുള്ള ചെലവാണ് ഈ ഇനത്തില്‍ ഈടാക്കുന്നത്.

3. ജിഎസ്ടി: വായ്പ അപേക്ഷ, തിരിച്ചടവ്, എന്നിങ്ങനെ സേവനങ്ങള്‍ക്ക് ജിഎസ്ടി ചുമത്തും.

4. തിരിച്ചടവിലെ വീഴ്ചകള്‍ക്കുള്ള പിഴ: വായ്പയുടെ തിരിച്ചടവില്‍ വീഴ്ച ഉണ്ടായാല്‍ പിഴ ചുമത്തപ്പെടും, ഇത് ആവര്‍ത്തിച്ചാല്‍ ഈ പിഴകള്‍ വര്‍ദ്ധിക്കും.

5. പീപേയ്മെന്‍റ് ഫീ :  മുന്‍കൂര്‍ തിരിച്ചടവ്  കാലാവധി തീരുന്നതിന് വായ്പ മുമ്പ് അടച്ചുതീര്‍ക്കാന്‍  തീരുമാനിക്കുകയാണെങ്കില്‍, ഒരു പ്രീപേയ്മെന്‍റ് ഫീ നല്‍കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടേക്കാം. പലിശ വരുമാനം നഷ്ടപ്പെടുന്നത് കാരണമാണ് ഈ ഫീസ് ചുമത്തുന്നത്

6. ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്മെന്‍റ് ഫീസ്:  ലോണ്‍ സ്റ്റേറ്റ്മെന്‍റുകളുടെയോ ഷെഡ്യൂളുകളുടെയോ അധിക പകര്‍പ്പുകള്‍ ആവശ്യമുള്ളപ്പോഴെല്ലാം അത്തരം പേപ്പറുകള്‍ തയ്യാറാക്കുന്നതിന് കടം കൊടുക്കുന്നവര്‍ ഒരു ചെറിയ ഫീസ് ഈടാക്കിയേക്കാം.

7. ഡോക്യുമെന്‍റേഷന്‍ നിരക്കുകള്‍: ചില ബാങ്കുകള്‍ പലിശയുടെ രൂപത്തില്‍ ചാര്‍ജുകള്‍ ചോദിക്കില്ലെങ്കിലും, കടം വാങ്ങുന്നയാള്‍ ഒപ്പിടുന്ന ലോണ്‍ പേപ്പറുകള്‍ തയ്യാറാക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമുള്ള ചെലവിലേക്കായി ഫീസ് ആവശ്യപ്പെട്ടേക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios