ഒന്നിലധികം ബാങ്ക് അക്കൗണ്ടുള്ളവരാണോ? നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍
ഓരോ ആവശ്യങ്ങള്‍ക്കായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരായിരിക്കും നമ്മള്‍. ഒന്നിലധികം അക്കൗണ്ടുകള്‍ പല കാര്യങ്ങള്‍ക്കും ഉപയോഗപ്രഗമാണ്. എന്നാല്‍ പണമിടപാട് തട്ടിപ്പിന് ഇരയാവുന്നതും ഇത്തരക്കാര്‍ തന്നെ. അക്കൗണ്ടുകള്‍ പലതാവുമ്പോള്‍ നിങ്ങളറിയാതെ പണം ചോരുന്നുണ്ടെന്ന് ആരും അറിയുന്നില്ല. ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍ ഇതാ.
മിനിമം തുക
ഓരോ അക്കൗണ്ടുകളിലും മിനിമം തുക നിലനിര്‍ത്തണമെന്ന് ഓരോ ബാങ്കിന്റെയും കാര്യമാണ്. ഇല്ലെങ്കില്‍ ബാങ്കുകള്‍ പിഴ ഈടാക്കും. ഇങ്ങനെ ഓരോ അക്കൗണ്ടുകളിലും മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടേണ്ടി വരും.
ഇന്‍കം ടാക്‌സ്
ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുന്നതിലും ഉപയോക്താവിന് പ്രയാസം അനുഭവപ്പെടും. സേവിംഗ് അക്കൗണ്ടുകളില്‍ നിന്നും പതിനായിരം രൂപ വരെയുള്ള പലിശ വരുമാനത്തിന് നികുതി ഒഴിവുണ്ട്. എന്നാല്‍ എല്ലാ അക്കൗണ്ടുകളിലെയും പലിശ വരുമാനം മനസ്സിലാക്കി അടയ്ക്കുവാന്‍ ബുദ്ധിമുട്ടാണ്.
തട്ടിപ്പുകള്‍
ഒട്ടേറെ അക്കൗണ്ടുകള്‍ ഉള്ളവരുടെ പണമിടപാടുകള്‍ നടത്തുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പല ബാങ്ക് അക്കൗണ്ടു നമ്പറും പിന്‍ നമ്പറും ചിലപ്പോള്‍ മറന്നുപോകാറുണ്ട്. ഇത് മറ്റുള്ളവര്‍ക്ക് തട്ടിപ്പ് നടത്തുവാന്‍ എളുപ്പമാണ്.
തുക സൂക്ഷിക്കുന്നത്
പല അക്കൗണ്ടുകളിലായി പണം സൂക്ഷിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെപ്പോസിറ്റുകളും ബാലന്‍സുകളും സ്‌റ്റേറ്റുമെന്റുമെല്ലാം സൂക്ഷിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നു വരാം.
ഓട്ടോമാറ്റിക് ട്രാന്‍സ്ഫറുകള്‍
നിരന്തരമായി പണമിടപാടുകള്‍ നടത്തുമ്പോള്‍ നിങ്ങളുടെ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്ഫറുകള്‍ കൂടുതല്‍ സങ്കീര്‍ണമാവും.
വിവരങ്ങള്‍ നഷ്ടപ്പെടല്‍
പാസ്ബുക്ക്, ചെക്ക്ബുക്ക്, എടി എം കാര്‍ഡ് എന്നിവ നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇതോടൊപ്പം തന്നെ ലോഗിന്‍ വിവരങ്ങള്‍ മറന്നു പോകുക എന്നിവയും പതിവാകും. മാത്രമല്ല ഉപയോഗിക്കാത്ത സേവിംഗ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിലും പണം നല്‍കേണ്ടി വരും.