കോഴിക്കോട് മലബാർ ഗോൾഡിലെ സ്വർണ കവർച്ച: മോഷണത്തിൻ്റെ കാരണം വെളിപ്പെടുത്തി പ്രതി; 'നിലവിൽ തൊഴിലില്ല, കടമുണ്ട്'

സ്വര്‍ണ്ണം വാങ്ങാനെത്തി, 3 മാല മാറ്റിവെക്കാൻ പറഞ്ഞ ശേഷം മലബാര്‍ ഗോള്‍ഡിൽ നിന്നും 6.5 പവൻ കവർന്ന സംഭവത്തിൽ കാരണം വെളിപ്പെടുത്തി പ്രതി

Malabar gold theft case accused jabir says no job and debt as reasons for robbery

കോഴിക്കോട് മലബാർ ഗോൾഡ്സ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ .മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി മുഹമ്മദ് ജാബിറിനെ നടക്കാവ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ജാബിർ ആറരപ്പവൻ സ്വർണ്ണമാല മോഷ്ടിച്ചത്. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം

മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ കോഴിക്കോട് ബാങ്ക് റോഡ്  ഷോറൂമില്‍ നിന്ന് യുവാവ് സ്വര്‍ണ്ണമാല കവര്‍ന്നു.ആറരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് യുവാവ് കവര്‍ന്നത്.ഇന്നലെ രാവിലെ പത്തേ മുക്കാലോടെയാണ് സംഭവം. സ്വര്‍ണ്ണം വാങ്ങാനെന്ന  വ്യാജേന എത്തിയായിരുന്നു മോഷണം.മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവെക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. വീട്ടില്‍ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ യുവാവ് ജീവനക്കാരന്‍ കാണാതെ മാല കൈക്കലാക്കി ഷോറൂമി്ല്‍ നിന്ന് പോവുകയായിരുന്നു. നടക്കാവ് പൊലീസ് കേസ്സെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
 

Latest Videos
Follow Us:
Download App:
  • android
  • ios