'ഹരിത ദീപാവലി' ആ​​ഘോഷിച്ച് വ‍ൃന്ദാവനിലെ വിധവകൾ

സുലഭ് ഇന്റർനാഷ്ണൽ എന്ന സംഘടയുടെ കീഴിലുള്ള അഞ്ചോളം അ​ഗതി മന്ദിരങ്ങളിൽനിന്നുള്ളവരാണ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്. ഉത്തർപ്ര​ദേശിലെ വിശുദ്ധ ന​ഗരമെന്ന് അറിയപ്പെടുന്ന വൃന്ദാവനിലാണ് ഈ അ​ഗതി മന്ദിരങ്ങൾ പ്രവർത്തിക്കുന്നത്. 90 മുതൽ 100 വയസ്സ് വരെയുള്ള ആശ്രമത്തിലെ 900ത്തോളം വരുന്ന വിധവകൾ ചേർന്നാണ് ഇത്തവണ ദീപാവലി ആഘോഷിക്കുന്നത്. 

Vrindavan Widows to Celebrate Green Diwali

മധുര: ​രാജ്യമെങ്ങും ദീപാവലി ആ​​ഘോഷിക്കാനുള്ള തിരക്കിലാണ്. മധുരം നൽകിയും പടക്കം പൊട്ടിച്ചും പരസ്പരം സമ്മാനങ്ങൾ കൈമാറി 
ദീപാവലി ആഘോഷിക്കുമ്പോൾ വൃന്ദാവനിലെ വിവിധ അ​ഗതി മന്ദിരങ്ങളിൽ കഴിയുന്ന അന്തേവാസികളും ആഘോഷത്തിൽനിന്നും ഒട്ടും പിറകിലല്ല.  ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പ്രകൃതിയോടിണങ്ങിയ പടക്കങ്ങളാണ് ഇവിടുത്തുകാർ ഉപയോ​ഗിക്കുന്നത്. കൂടാതെ രം​ഗോലിയും കളർ ലൈറ്റുകളുമടക്കമുള്ളവയും പ്രകൃതിക്കിണങ്ങിയവ തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. വായു മലിനീകരണം കുറയ്ക്കുന്നതിനായി ഇത്തവണ ഹരിത ദീപാവലിയാണ് ആ​​ഘോഷിക്കുന്നതെന്ന് അ​ഗതി മന്ദിരത്തിലുള്ളവർ പറയുന്നു.

സുലഭ് ഇന്റർനാഷ്ണൽ എന്ന സംഘടയുടെ കീഴിലുള്ള അഞ്ചോളം അ​ഗതി മന്ദിരങ്ങളിൽനിന്നുള്ളവരാണ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്. ഉത്തർപ്ര​ദേശിലെ വിശുദ്ധ ന​ഗരമെന്ന് അറിയപ്പെടുന്ന വൃന്ദാവനിലാണ് ഈ അ​ഗതി മന്ദിരങ്ങൾ പ്രവർത്തിക്കുന്നത്. 90 മുതൽ 100 വയസ്സ് വരെയുള്ള ആശ്രമത്തിലെ 900ത്തോളം വരുന്ന വിധവകൾ ചേർന്നാണ് ഇത്തവണ ദീപാവലി ആഘോഷിക്കുന്നത്. അതിപുരാതനവും പ്രശസ്തവുമായ ഗോപിനാഥ് ക്ഷേത്രത്തിൽവച്ചാണ് ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. 400 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. 
 
അവരുടെ ഇത്രയും കാലത്തെ ജീവിതത്തിൽ ആഘോഷത്തിന്റെ ഒരിത്തിരി വെളിച്ചം വീശുന്നതിനു വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സുലഭ് മൂവ്മെന്റ് സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ ബിൻധേശ്വർ പതക് പറഞ്ഞു. ആറാമത്തെ തവണയാണ് 
ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. ഹോളി, രക്ഷാ ബന്ധൻ, ദുർഗ പൂജ എന്നീ ആഘോഷങ്ങളും വിധവകളെ പങ്കെടുപ്പിച്ച് നടത്തിയിട്ടുണ്ടെന്നും ബിൻധേശ്വർ പതക് കൂട്ടിച്ചേർത്തു.   

ആശ്രമത്തിലെ അന്തേവാസികൾക്കായി ആരോഗ്യപരിരക്ഷയും അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തൊഴിലധിഷ്ഠിത പരിശീലനവും നൽകാറുണ്ട്. ഇതുകൂടാതെ കഴിഞ്ഞ ആറു വർഷമായി അ​ഗതി മന്ദിരത്തിൽ താമസിക്കുന്ന വിധവകൾക്ക് പ്രതിമാസം 2,000 രൂപ വീതം ധനസഹായം നൽകിവരുന്നു. വിധവകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിന് രാജ്യമൊട്ടാകെ പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios