ആചാരമാറ്റങ്ങളുണ്ടാകുമ്പോഴെല്ലാം ഇതുപോലെ പ്രതിഷേധവുമുണ്ടായിട്ടുണ്ട്: കെ. അജിത

ഒറ്റയടിക്ക് ഇതൊന്നും നമുക്ക് മറികടക്കാന്‍ സാധിക്കില്ല. പടിപടിയായി മാത്രമേ ഇതിനെ മറി കടക്കാനാകൂ. അവിടെ പ്രതിഷേധിക്കുന്ന സ്ത്രീകളെ സംഘടിപ്പിച്ചിരിക്കുന്ന ശക്തികളെയാണ് ഭയക്കേണ്ടത്. 

k ajitha on sabarimala issue and protest

തിരുവനന്തപുരം: ശബരിമലയില്‍ വന്‍ പൊലീസ് സന്നാഹം ഒരുങ്ങുകയാണ്. നിലയ്ക്കലില്‍ നിന്ന് വണ്ടി പരിശോധിക്കുകയും തടയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പൊലീസ് സന്നാഹം ശക്തമാക്കുകയാണ്. സ്ത്രീകളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തക കെ. അജിത. ഇവിടെ നടക്കുന്നത് രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ള പ്രവൃത്തികളാണെന്നും കെ.അജിത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

''ഒറ്റയടിക്ക് ഇതൊന്നും നമുക്ക് മറികടക്കാന്‍ സാധിക്കില്ല. പടിപടിയായി മാത്രമേ ഇതിനെ മറി കടക്കാനാകൂ. അവിടെ പ്രതിഷേധിക്കുന്ന സ്ത്രീകളെ സംഘടിപ്പിച്ചിരിക്കുന്ന ശക്തികളെയാണ് ഭയക്കേണ്ടത്. അത്രയും രാഷ്ട്രീയ അജണ്ടയുമായാണ് അവര്‍ നടക്കുന്നത്. സര്‍ക്കാരിനോട് ഏറ്റുമുട്ടുക എന്നതു തന്നെയാണ് അവരുടെ ലക്ഷ്യം. കേരളത്തില്‍ വേര് കിട്ടുക എന്നതു തന്നെയാണ് അവരുടെ ഉള്ളില്‍. ''

''ഈ നിലയ്ക്കലില്‍ നിന്നടക്കം ആളുകളെ തടയുന്നത് പൊലീസിടപെട്ട് പരിഹരിക്കേണ്ടതാണ്. പൊലീസ് അതിലിടപെടണം. സ്ത്രീകളുടെ അവകാശങ്ങളേതുമാകട്ടെ, അംഗീകരിച്ചു കിട്ടാന്‍ പോരാട്ടങ്ങളുണ്ടായിട്ടുണ്ട്. പൊതുസമൂഹം ഒരു മാറ്റത്തേയും പെട്ടെന്ന് അംഗീകരിക്കില്ല. ആചാരമാറ്റങ്ങള്‍ എത്രയോ കാലമായി നമ്മുടെ നാട്ടില്‍ നടന്നുവരുന്നതാണ്. അത് സ്വാഭാവികമായി ഉണ്ടായി വരുന്നതല്ല. ബോധപൂര്‍വം തന്നെ മാറ്റിയതാണ്. ഇക്കാര്യത്തിലും ശക്തമായ ഇടപെടലുകള്‍ ആശയപരമായും വേണം സാമൂഹികമായും വേണം. ഉന്തും തള്ളും അടിയുമൊന്നും ഉണ്ടാവണമെന്നല്ല. അവിടെ സ്ത്രീകളെ തടയുന്നവര്‍ക്കും, അക്രമിക്കുന്നവര്‍ക്കുമെതിരെ ശക്തമായി നയമനടപടികളുമുണ്ടാവണം. '' എന്നും അജിത പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios