രണ്ട് തവണ 'മരിച്ച് ജീവിച്ച' ബ്രിട്ടീഷ് എംപി ജോൺ സ്റ്റോൺഹൗസിന്‍റെ നിഗൂഢജീവിതം


ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ ദീര്‍ഘകാല എംപി. ബ്രിട്ടീഷ് ഏവിയേഷന്‍ സഹമന്ത്രി. മിയാമി ബീച്ചില്‍ നിന്നും വസ്ത്രങ്ങള്‍ കണ്ടെത്തിയപ്പോള്‍ മരിച്ചെന്ന് കരുതി. നിഗൂഢതകള്‍ അവസാനിപ്പിച്ച ഒരു രാഷ്ട്രീയക്കാരന്‍റെ ജീവിതം. 
 

The mysterious life of British MP John Stonehouse, who died twice


രു രാഷ്ട്രീയ നേതാവിന് തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ പലതും രഹസ്യമായി ഒളിപ്പിക്കേണ്ടിവരും. എന്നാല്‍, ജീവിതം തന്നെ നീഗൂഢത നിറഞ്ഞ ഒന്നായി നിലനിര്‍ത്താന്‍ കഴിയില്ല. പക്ഷേ, അതിനൊരു അപവാദമാണ് ബ്രിട്ടീഷ് എംപി ജോൺ സ്റ്റോൺഹൗസിന്‍റെ ജീവിതം. അദ്ദേഹം രണ്ട് തവണ മരിച്ചു. ആദ്യത്തെ സംഭവം 1974 നവംബർ 20 ന് യുഎസിലെ മിയാമി ബീച്ചില്‍ വച്ചായിരുന്നു. ബീച്ചില്‍ നിന്നും ഊരി വച്ച നിലയില്‍ ജോൺ സ്റ്റോൺഹൗസിന്‍റെ വസ്ത്രങ്ങള്‍ കണ്ടെത്തി. പിന്നാലെ അദ്ദേഹത്തെ കാണാതായതോടെ കടലിൽ നീന്തുന്നതിനിടെ സ്റ്റോൺഹൗസ് മുങ്ങിമരിച്ചുവെന്ന് എല്ലാവരും കരുതി. പക്ഷേ, എല്ലാവരും ഞെട്ടിയത് ഒരു മാസം കഴിഞ്ഞ് ക്രിസ്മസിന് തലേന്ന് ഓസ്ട്രേലിയയില്‍ വച്ച്  ജോൺ സ്റ്റോൺഹൗസ് പിടിയിലായപ്പോഴാണ്. അതെ ഒളിച്ചോട്ടത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പദ്ധതിയെ കുറിച്ച് സ്വന്തം കുടുംബത്തിന് പോലും അറിയില്ലായിരുന്നു. 

1957 -ലാണ് ജോണ്‍ ആദ്യമായി ലേബര്‍ പാർട്ടി എംപിയായി ബ്രീട്ടീഷ് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1960 -കളുടെ അവസാനത്തിൽ, 43 -ാം വയസിലാണ് സ്റ്റോൺഹൗസ് പോസ്റ്റ് മാസ്റ്റർ ജനറലാകുന്നത്.  1965 ല്‍ ബ്രീട്ടീഷ് ഏവിയേഷന്‍ സഹമന്ത്രിയായി. പക്ഷേ, 1969-ൽ സ്റ്റോൺഹൗസ്, കമ്യൂണിസ്റ്റ് ചെക്കോസ്ലോവാക്യയുടെ ചാരനാണെന്ന് ആരോപണം ഉയർന്നു. പിന്നാലെ തന്‍റെ സെക്രട്ടറി ഷീല ബക്ക്ലിയുമായും ജോണിന് വിവാഹേതര ബന്ധമുണ്ടായിരുന്നതായി ആരോപണം ശക്തമായി. 1970 ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം പ്രതിനിധീകരിച്ച ലേബർ പാർട്ടി പരാജയം നേരിട്ടു. 1974 ആയപ്പോഴേക്കും അദ്ദേഹത്തിന്‍റെ ജീവിതം അടിമുടി മാറി. പരാജയപ്പെട്ട ബിസിനസുകളെ തുടർന്ന് സാമ്പത്തിക സ്ഥിതിയും മോശമായിത്തുടങ്ങിയിരുന്നു. 

മരിച്ച കുഞ്ഞിനെ ഉണർത്താന്‍ ശ്രമിക്കുന്ന അമ്മയാന; ഹൃദയം നുറുങ്ങുന്ന കാഴ്ചയെന്ന് സോഷ്യല്‍ മീഡിയ

ജീവിതം കൈവിട്ട് പോകുമെന്ന് കരുതിയ ജോണ്‍, യൂഎസിലേക്ക് രക്ഷപ്പെടുന്നതിന് മുമ്പ്, മരിച്ച രണ്ട് പേരുടെ ഐഡന്‍റിറ്റി മോഷ്ടിച്ചിരുന്നു. വാൾസലിൽ വച്ച് മരിച്ച ജോസഫ് ആർതർ മർഖാമിന്‍റെ പേരിലാണ് അദ്ദേഹം ആദ്യമായി പാസ്പോർട്ടിനായി അപേക്ഷിച്ചത്.  പിന്നീട് ജോണ്‍ മറ്റൊരാളുടെ ഐഡന്‍റിറ്റി സ്വന്തമാക്കി. ഡൊണാൾഡ് ക്ലൈവ് മിൽഡൂണിന്‍റെത്. ഒപ്പം പുതിയ ജീവിതത്തിലേക്കായി വലിയൊരു തുക പുതിയ ബാങ്ക് അക്കൌണ്ടുകളിലേക്ക് നിക്ഷേപിച്ചു. രഹസ്യമായി നടത്തിയ ഈ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ജോണ്‍ സ്റ്റോണ്‍ഹൗസിന്‍റെ വസ്ത്രങ്ങള്‍ മിയാമി ബീച്ചില്‍ കണ്ടെത്തിയത്.  ജോണിന്‍റെ ഭാര്യ പോലും ഭര്‍ത്താവ് മരിച്ചതായി വിശ്വസിച്ചു. 'അതൊരു മുങ്ങിമരണ അപകടമാണെന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങളുടെ പക്കലുള്ള എല്ലാ തെളിവുകളും അദ്ദേഹം മുങ്ങിമരിച്ചതാണെന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു' അവര്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

3,200 കിലോമീറ്റർ സഞ്ചരിച്ച് ഓസ്ട്രേലിയയിലെത്തിയ പെൻഗ്വിനെ 20 ദിവസത്തിന് ശേഷം തിരികെ വിട്ടു

പക്ഷേ, ഒരു മാസത്തിനപ്പുറം ക്രിസ്മസ് തലേന്ന് ഓസ്ട്രിയന്‍ പോലീസിന് മുന്നില്‍ അദ്ദേഹത്തിന് സ്വന്തം ഐഡന്‍റിറ്റി ഏറ്റ് പറയേണ്ടിവന്നു. ഒപ്പം ഭാര്യയെ വിളിച്ച് ജോണ്‍ തന്‍റെ തെറ്റ് ഏറ്റ് പറഞ്ഞു. തുടര്‍ന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ ജീവിതം ഒപ്പമുള്ളവര്‍ക്കിടയില്‍ ഏറെ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചെന്നും ഈ പ്രശ്നം പരിഹരിക്കാനാണ് താന്‍ അപ്രത്യക്ഷനായതെന്നും അദ്ദേഹം വെളിപ്പെടുത്തി. നാല് വര്‍ഷത്തിന് ശേഷം 1978 ല്‍ ജോണ്‍ വിവാഹ ബന്ധം വേര്‍പെട്ടുത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ മുന്‍ കാമുകിയും സെക്രട്ടറിയുമായിരുന്ന ഷീല ബക്ക്ലിയെ വിവാഹം കഴിച്ചു. 1988 -ല്‍ അദ്ദേഹം മരിച്ചു. അപ്പോഴും യുകെയിലെ എണ്ണം പറഞ്ഞ ബിസിനസുകാരനും രാഷ്ട്രീയക്കാരനുമായ ഒരാള്‍ എങ്ങനെ യുഎസില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കടന്നത് എന്നത് മാത്രം വെളിവാക്കപ്പെട്ടില്ല.  

കര്‍ഷകന് നേരെ പാഞ്ഞടുത്ത് സൈബീരിയന്‍ കടുവ, വഴി മുടക്കി ഗേറ്റ്; വീഡിയോ വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios