2060ല്‍ ഇന്ത്യന്‍ ജനസംഖ്യ ഏറ്റവും ഉന്നതിയിലെത്തും, ചൈനയിൽ കുത്തനെ കുറയും; 2080ൽ ലോക ജനസംഖ്യ 1000 കോടി കടക്കും

വരുന്ന ആറ് പതിറ്റാണ്ട് ലോക ജനസംഖ്യ വർധിക്കുന്ന പ്രവണത തുടരും. 2080 പകുതിയോടെ ലോകജനസംഖ്യ 1030 കോടികടക്കും. നിലവിൽ 840 കോടിയാണ് ജനസംഖ്യ.

India population to peak at 170 crore  in early 2060s before decline

2060കളോടെ ഇന്ത്യയിലെ ജനസംഖ്യ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് യുഎൻ വേൾഡ് പോപ്പുലേഷൻ പ്രൊസ്പെക്ടസ് റിപ്പോർട്ട്. 2060ന് ശേഷം ജനസംഖ്യ കുറയും. 2060കളുടെ തുടക്കത്തിൽ ഇന്ത്യയിലെ ജനസംഖ്യ 170 കോടി കവിയും. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ ജനസംഖ്യ കുറയുകയും ചെയ്യും. ഏകദേശം 12 ശതമാനത്തോളം ജനസംഖ്യ കുറയുമെന്നാണ് അനുമാനം. അതേസമയം, അപ്പോളും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരും. 2100 വരെ ഇന്ത്യ ലോകജനസംഖ്യയിൽ ഒന്നാംസ്ഥാനത്ത് തുടരും. നിലവിൽ ഇന്ത്യയാണ് ലോക ജനസംഖ്യയിൽ മുന്നിൽ.  

വ്യാഴാഴ്ചയാണ് യു.എൻ വേൾഡ് പോപുലേഷൻ പ്രോസ്​പെക്റ്റ്സ് പുറത്തുവിട്ടത്. വരുന്ന ആറ് പതിറ്റാണ്ട് ലോക ജനസംഖ്യ വർധിക്കുന്ന പ്രവണത തുടരും. 2080 പകുതിയോടെ ലോകജനസംഖ്യ 1030 കോടികടക്കും. നിലവിൽ 840 കോടിയാണ് ജനസംഖ്യ. 2080 ൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ശേഷം ഗണ്യമായി കുറയും. ഈ നൂറ്റാണ്ട് അവസാനത്തോടെ 1020 കോടിയിലെത്തും. 2054ൽ ഇന്ത്യൻ ജനസംഖ്യ 169 കോടിയാകും. എന്നാൽ, 2100 ആകുന്നതോടെ 150 കോടിയായി കുറയും.

എന്നാലും ലോകത്തി​ൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരും. 2024ൽ ചൈനയിലെ ജനസംഖ്യ 141 കോടിയാകും. 2054 ആകുന്നതോടെ 121 കോടിയായി കുറയും. 2100 ആകുന്നതോടെ ചൈനയിലെ ജനസംഖ്യ കുത്തനെ ഇടിഞ്ഞ് 63.3 കോടിയിലെത്തും. 

Latest Videos
Follow Us:
Download App:
  • android
  • ios