ന്യൂ ജേഴ്‌സി ഗവർണറുടെ ഇന്ത്യ ട്രേഡ് മിഷൻ ഡിസംബറിൽ; ഡോ. കൃഷ്ണ കിഷോർ സംഘത്തിൽ
ബെംഗളൂരു, ഹൈദരാബാദ്. അഹമ്മദാബാദ്, അമൃത്‌സർ, ദില്ലി എന്നീ നഗരങ്ങൾ ട്രേഡ് മിഷൻ സംഘം സന്ദർശിച്ച് വിവിധ വാണിജ്യ കരാറുകളിൽ ഒപ്പു വെക്കും. തെലങ്കാന, പഞ്ചാബ്, ഗുജറാത്ത് മുഖ്യമന്ത്രിമാരായി കൂടിക്കാഴ്ച്ച നടത്തും.
വാഷിങ്ടൺ: ഇന്ത്യയും ന്യൂജേഴ്സിയും തമ്മിൽ വാണിജ്യ ബന്ധം ഊർജ്ജിതപ്പെടുത്താൻ ഗവർണർ ഫിൽ മർഫി രൂപീകരിച്ച ന്യൂ ജേഴ്‌സി ഇന്ത്യ കമ്മീഷൻ ഡിസംബർ 8 മുതൽ 16 ഇന്ത്യ സന്ദർശിക്കും. ന്യൂ ജേഴ്സി ലെഫ്റ്റനന്റ് ഗവർണറും സെക്രട്ടറി ഓഫ് സ്‌റ്റേറ്റും ആയ ടഹീഷ വേ ട്രേഡ് മിഷനെ നയിക്കും. മലയാളികൾക്ക് അഭിമാനമായി ഡോ. കൃഷ്ണ കിഷോറിനെ ഗവർണർ ഫിൽ മർഫി ട്രേഡ് മിഷൻ സംഘത്തിലേക്ക് തെരഞ്ഞെടുത്തു. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേർസിലെ സീനിയർ ഡയറക്ടറും മാധ്യമ പ്രവർത്തകനുമാണ് ഡോ. കിഷോർ.
ആദ്യമായാണ് ന്യൂ ജേഴ്സിയെ പ്രതിനിധീകരിച്ച് ഒരു ഉന്നത തല ഔദ്യോഗിക സംഘം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുമായി വാണിജ്യ വ്യവസായ നിക്ഷേപങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യയിൽ എത്തുന്നത്.
ബെംഗളൂരു, ഹൈദരാബാദ്. അഹമ്മദാബാദ്, അമൃത്‌സർ, ദില്ലി എന്നീ നഗരങ്ങൾ ട്രേഡ് മിഷൻ സംഘം സന്ദർശിച്ച് വിവിധ വാണിജ്യ കരാറുകളിൽ ഒപ്പു വെക്കും. തെലങ്കാന, പഞ്ചാബ്, ഗുജറാത്ത് മുഖ്യമന്ത്രിമാരായി കൂടിക്കാഴ്ച്ച നടത്തും. ദില്ലിയിൽ വിദേശ കാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കറുമായും, മോദി മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുമായും ചർച്ചകൾ നടത്തും. യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ട്രേഡ് മിഷൻ സംഘത്തെ യുഎസ് എംബസിയിൽ സ്വീകരിച്ച് ഔദ്യോഗിക ചർച്ചകൾ നടത്തും.
ന്യൂ ജേഴ്സി ലെഫ്റ്റനന്റ് ഗവർണർ ടഹീഷ വേ നയിക്കുന്ന 20 അംഗ സംഘത്തിൽ ചൂസ് ന്യൂ ജേഴ്‌സി സിഇഒ വെസ് മാത്യൂസ്, ന്യൂ ജേഴ്‌സി ഇന്ത്യ കമ്മീഷൻ ഡയറക്റ്റർ രാജ്പാൽ ബാത്ത് തുടങ്ങിയ പ്രമുഖരും ഉൾപ്പെടും.