മോട്ടോർ വാഹന ചെക്ക് പോസ്റ്റിലെ പരിശോധനയിൽ 'ഞെട്ടി' വിജിലൻസ്; നോട്ട് കെട്ടുകള്‍ സൂക്ഷിച്ചത് പ്രിൻ്ററിനുള്ളിൽ
ചെക്ക്പോസ്റ്റിലെ പ്രിൻ്ററിനുള്ളിൽ പേപ്പറിന് പകരം നോട്ട് കെട്ടുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. ഉപയോഗശൂന്യമായ കാർഡ്ബോർഡ് പെട്ടിയിൽ നിന്നും പണം പിടികൂടി.
പാലക്കാട്: വാളയാർ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. ചെക്ക്പോസ്റ്റിലെ പ്രിൻ്ററിനുള്ളിൽ പേപ്പറിന് പകരം നോട്ട് കെട്ടുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. ഉപയോഗശൂന്യമായ കാർഡ്ബോർഡ് പെട്ടിയിൽ നിന്നും പണം പിടികൂടി. 25,650 രൂപയാണ് മിന്നൽ പരിശോധനയില്‍ പിടിച്ചെടുത്തത്.