ലൈഫ് മിഷന്‍ വീട് നിര്‍മാണത്തിന് വനംവകുപ്പ് തടസം നില്‍ക്കുന്നതായി ആരോപണം; സമരവുമായി ആദിവാസി കുടുംബം

വീട് നിർമ്മാണത്തിന് വനംവകുപ്പ് എൻഒസി നൽകിയില്ലെന്ന പരാതിയുമായി ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിന് മുന്നിൽ സമരവുമായി ആദിവാസി കുടുംബം. 

alleged that  Forest Department obstructing construction of Life Mission House Tribal family with protest

ഇടുക്കി: വീട് നിർമ്മാണത്തിന് വനംവകുപ്പ് എൻഒസി നൽകിയില്ലെന്ന പരാതിയുമായി ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിന് മുന്നിൽ സമരവുമായി ആദിവാസി കുടുംബം. ഇടുക്കി കണ്ണംപടി വലിയമൂഴിക്കല്‍ രാജപ്പനും ഭാര്യ ലൈലാമ്മയും ആണ് ഓഫീസിന് മുന്നിൽ സമരം നടത്തുന്നത്. ലൈഫ് മിഷനിൽ ലഭിച്ച വീട് നിർമ്മിക്കുന്നതിന് വനംവകുപ്പ് തടസ്സം നിൽക്കുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ മറ്റൊരു സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന്  കൈവശരേഖ നൽകിയിട്ടുണ്ട് എന്നാണ് സംഭവത്തിൽ വനംവകുപ്പിന്റെ വിശദീകരണം. 

Latest Videos
Follow Us:
Download App:
  • android
  • ios